ചട്ടം ലംഘിച്ച് ബഹുനില കെട്ടിട നിർമ്മാണം നഗരസഭയുടെ അനുമതിയോടെയോ?

അങ്കമാലി: അങ്കമാലി നഗരസഭയിൽ റെയിൽവേ സ്റ്റേഷന് സമീപം പണിതുയർത്തുന്നത് നഗരസഭയുടെ അനുമതി ഇല്ലാതെയാണെന്നുള്ള ആക്ഷേപം ഉയരുന്നു. റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിനോടു് ചേർന്ന് പൊതുമരാമത്ത് വക റോഡ്‌ കൈയേറി സ്വകാര്യ വ്യക്തികൾ കെട്ടിടങൾ നിർമിച്ചിട്ടും വേലി കെട്ടി കയ്യടക്കിയിട്ടും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കണ്ണടച്ച് ഇരിക്കയാണ് അന്താരാഷ്ട നിലവാരത്തിലുള്ള റെയിൽവേ സ്റ്റേഷൻ പുനർനിർമിതി പൂർത്തിയാക്കുന്നതോടെ ഈ സ്ഥലങ്ങൾക്ക് കോടികളുടെ വിലയാണ് ക്രയവിക്രയങ്ങൾക്കായ് രൂപപ്പെടുന്നത് അത് മുന്നിൽ കണ്ടാണ് സ്വകാര്യ വ്യക്തികൾ തമ്മിലുള്ള തർക്കങ്ങളും വ്യവഹാരങ്ങളും വിവിധ കോടതികളിൽ ഇരിക്കുമ്പോൾ കൃത്രിമ രേഖകളുടെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ബഹുനില സമുച്ചയം ഇവിടെ പണിഞ്ഞു കൊണ്ടിരിക്കുന്നത്, ഈ ചട്ടലംഘനനിർമിതിക്കെതിരെ നഗരസഭയിൽ അറിവുണ്ടായിട്ടും അതിനെതിരെ ഉത്തരവാദപ്പെട്ടവർ യാതൊരു നടപടിയും സ്വീകരിച്ചു കാണാത്തത് നഗരസഭയിലെ ചില ഉദ്യോഗസ്ഥർ അഴിമതിക്ക് കൂട്ട് നിൽക്കുക മാത്രമല്ല അഴിമതി സാർവത്രികമായി നേരിട്ടു നടത്തുന്നു എന്നു വരെ സംശയിക്കേണ്ടിയിരിക്കുന്നു., അങ്കമാലി നഗരസഭയെ സംബന്ധിച്ച് അനുവാദമില്ലാതെ എന്തും നിർമിക്കാം പൂർത്തിയാകുന്നതുവരെ കണ്ണടച്ചിരിക്കും പിന്നീട് ഉടമസ്ഥന് കോടതിയിൽ നിന്ന് അനുമതി വാങ്ങുകയും ചെയ്യാം എന്നതാണ് അതായത് ഞങ്ങളല്ല അനുമതി നൽകിയത് കോടതിയാണെന്ന് പറഞ്ഞ് കൈ മലർത്താം, കണ്ണടക്കുന്നതിന് കൈമടക്ക് വാങ്ങുകയും ചെയ്യാം, അതുപോലെ നഗരസഭക്ക് മൂക്കിന് താഴെ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന ഒരു തുണി വ്യാപാര സ്ഥാപനത്തിലെ സുരക്ഷാ വീഴ്ചയെ സംബന്ധിച്ച് ഒരു വർഷം മുമ്പു് സിക്രട്ടറിക്ക് ഒരു പരാതി നൽകിയിട്ടു് അത് ചവറ്റുകൊട്ടയിലെറിഞ്ഞ ചരിത്രവും നഗരസഭയുടെ ശുഷ്ക്കാന്തിക്ക് ഉദാഹരണമാണ് അതായത് ഉത്തമാ സാധാരണക്കാരന് ഒരു ശൗചാലയം നിർമിക്കണമെങ്കിൽ എല്ലാ ചട്ടങ്ങളും പാലിക്കപ്പെടണം നാലു കാശു വാരി വിതറുന്നവനാണെങ്കിൽ എന്തു വേണമെങ്കിലും നടത്തിക്കോളു ഞങ്ങൾ കണ്ണടക്കും അതാണ് ഇവിടെയും എവിടെയും നടക്കുന്നതും നടത്തുന്നതും,


Comment As:

Comment (0)