കോതമംഗലം അയ്യങ്കാവിൽ വാഹനങ്ങളുടെ കൂട്ടയിടി

കോതമംഗലം - കോതമംഗലം അയ്യങ്കാവിൽ വാഹനങ്ങളുടെ കൂട്ടയിടി; ആറോളം പേർക്ക് പരിക്ക്; അപകടത്തിൻ്റെ CCTV ദൃശ്യം ലഭിച്ചു.

     ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. കോതമംഗലത്തേക്ക് വരികയായിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. തുടർന്ന് മറ്റ് വാഹനങ്ങളും അപകടത്തിൽ പെടുകയായിരുന്നു.

       മൂന്ന് കാറും, ഒരു ഓട്ടോറിക്ഷയും, ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

     ഇവിടെ  തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം കാണണമെന്ന് മുനിസിപ്പൽ കൗൺസിലർ PR ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു


Comment As:

Comment (0)