അയ്യാ ഗുരു അനുസ്മരണവും രാമായാണമഹോത്സവവും രാമായാണങ്ങളുടെ പ്രദർശനവും ജൂലൈ 20 ഞായറാഴ്ച കാലത്ത് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് രവീന്ദ്രൻ കെ ഉദ്ഘാടനം ചെയ്യും

അയ്യാ ഗുരു അനുസ്മരണവും, രാമായണ മഹോത്സവവും , വിവിധങ്ങളായ രാമായണങ്ങളുടെ പ്രദർശനവും, ആദരവും
തൃശ്ശൂർ, ഭാരതീയ നവോത്ഥാന നായകനും ശ്രീനാരായണ ഗുരുദേവൻ്റെ ഗുരുവുമായിരുന്ന അയ്യാ ഗുരു അനുസ്മരണ സമ്മേളനവും രാമായണ മഹോത്സവവും വിവിധങ്ങളായ രാമായണങ്ങളുടെ പ്രദർശനവും, ആദരം പരിപാടിയും ജൂലൈ 20 ഞായറാഴ്ച കാലത്ത് 9 മുതൽ പടിഞ്ഞാറെ ചിറക്കടുത്തുള്ള തൃശ്ശൂർ താലൂക്ക് എൻ.എസ് .എസ് ഓഡിറ്റോറിയത്തിൽ നടക്കും. ജൂലൈ 20 ഞായറാഴ്ച കാലത്ത് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് രവീന്ദ്രൻ കെ. ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ശശി കളരിയേൽ അദ്ധ്യക്ഷത വഹിക്കും.. അയ്യാ മിഷൻ ചെയർമാൻ ഡോ.ജി രവികുമാർ അയ്യാ ഗുരു അസ്മരണ പ്രഭാഷണം നടത്തും. ശ്രീരാമകൃഷ്ണൻ മുഖപത്രമായ പ്രബുദ്ധ കേരളം മുഖപത്രമായ പ്രബുദ്ധ കേരളത്തിൻ്റെ പത്രാധിപർ സ്വാമി നന്ദാത്മജാ നന്ദ രാമായണ മഹോത്സവം  ഉദ്ഘാടനം ചെയ്യും. ആശംസ നേർന്ന് കൗൺസിലർ പൂർണിമ സുരേഷ്, സാമൂഹ്യ പ്രർത്തകൻ കരിം പന്നിത്തടം എന്നിവർ സംസാരിക്കും. തുടർന്ന് പത്മനാഭൻ മണത്തണയുടെ അപൂർവ ശേഖരത്തിലെ 237വിവിധ രാമായണ പ്രദർശനങ്ങളുടെ ഉദ്ഘാടനം സ്വാമി ശിവസ്വരൂപാനന്ദപുരി ശിവഗിരി മഠം [സെക്രട്ടറി ശങ്കരാനന്ദമ ഠം ഏ ർ ണാ കു ളം ഉദ്‌ഘാടനം ചെയ്യും വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് പ്രേം നസീർ സാംസ്കാരിക വേദിയുടെ രാമായണ മാധുരി നടക്കും. ഉച്ചക്ക് മൂന്നിന് നടക്കുന്ന സമാപന സാംസ്ക്കാരിക സമ്മേളനം സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹരാജ് രക്ഷാധികാരി സംസ്ഥാന സംന്യാസിസഭ, ദേശിയ സെക്രട്ടറി ആദിശങ്കര അഗാഡ, ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ ശശി കളരിയേൽ അദ്ധ്യക്ഷത വഹിക്കും. മുരളി സ്വാമി രാമായണ സന്ദേശം നൽകും. കൗൺസിലർ പ്രസാദ്‌ ആശംസ നേരുംവിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അയ്യാ മിഷൻ ചെയർമാൻ ഡോ ജി രവികുമാർ ആദരിക്കും. സമ്പൂർണ്ണസൂഷ്മ രാമായണ കർത്താവും എഴുത്തുകാരനുമായ ആററ്റൂർ സന്തോഷ് കുമാർ സ്വാഗതവും, അയ്യാ ഗുരു മഹോത്സവം കോ-ഓഡിനേറ്റർ ദിനേശ് തോട്ടപ്പള്ളി നന്ദിയും പറയും.പത്രസമ്മേളനത്തിൽ ശശി കളരിയേൽ, ആറ്റൂർസന്തോഷ് കുമാർ ,ദിനേശ് തോട്ടപ്പുള്ളി എന്നിവർ പങ്കെടുത്തു.
.


Comment As:

Comment (0)