ടിപ്പറും സ്കൂട്ടറും തമ്മിൽകുട്ടിയിടിച്ച മദ്ധ്യവയസ്കൻ മരണമടഞ്ഞു.

അങ്കമാലി : കിടങ്ങൂർ യൂദാപുരം പള്ളിയ്ക്ക് സമീപം ചേരും കവലയിൽ ടിപ്പറും സ്കൂട്ടറും തമ്മിൽ കുട്ടിയിടിച്ച് മദ്ധ്യവയസ്കൻ മരണമടഞ്ഞു .  കറുകുറ്റി സ്വദേശി കറുമ്പൻ പൈനാടത്ത് വീട്ടിൽ പാലി മകൻ ജോയ്' (58) ആണ് മരിച്ചത് . മഞ്ഞപ്ര ഭാഗത്തേയ്ക്ക് പോകുന്ന വഴി അതേ വശത്തേയ്ക്ക് പോകുന്ന  ടിപ്പർ ലോറിയുമായി അപകടത്തിൽ പെടുകയായിരുന്നു . തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
 മ്യതദേഹം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി മോർച്ചറിയിൽ . ഇന്ന് പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചതിനു ശേഷം അങ്കമാലി താലൂക്ക് ഗവൺമെൻ്റ് ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തി മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും . ഭാര്യ: കല്ലേറ്റുംകര പള്ളിപ്പാട്ട് കുടുംബാംഗം റീന 
മക്കൾ : ബ്ലസൻ (മെട്രൊ ) , ബ്ലസി ( യു കെ ) മരുമകൻ : കറുക്കുറ്റി കൂരൻ കല്ലൂകാരൻ ജോസഫ് ( യു കെ )


Comment As:

Comment (0)