പ്രമുഖ ആശുപത്രി ശ്യംഖലയുള്ള ആശുപത്രിയുടെ ആലുവ ശാഖയിൽ സ്ത്രീകളായ ശുചികരണ തൊഴിലാളികളെ മാനസികമായും തൊഴിൽ നിയമങ്ങൾ ലംഘിച്ചും പീഡിപ്പിക്കുന്നതായി പരാതി
കൊച്ചി: ജില്ലയിലെ പ്രമുഖ ആശുപത്രി ശൃം ഖലയുള്ള ലക്ഷ്മി ആശുപത്രിയുടെ ആ ലുവ ശാഖയിൽ സ്ത്രീകളായ ശുചികരണ തൊഴിലാളികളെ മാനസികമായും തൊഴിൽ നിയമങ്ങൾ ലംഘിച്ചും പീഡിപ്പിക്കു ന്നതായി പരാതി. പീഡനം സഹിക്കാതെ 12 ഓളം സ്ത്രീ ജീവനക്കാർ ജോലി ഉപേക്ഷിച്ചു. ഇതു സംബന്ധിച്ച് ജീവനക്കാർ മനുഷ്യാവകാശ കമ്മിഷൻ, വനിത കമ്മിഷൻ, ലേബർ കമ്മിഷണർ എന്നിവർക്കു പ രാതി നൽകി. മാസത്തിൽ ഒരു ദിവസം പോലും അവധിയില്ലാതെ കഠിനമായജോലികൾ ചെയ്യിക്കുന്നതാകട്ടെ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണന്നും, ശാരീരിക അസ്വസ്ഥകളാൽ ഒരു ദിവസം അവധിയെടുത്താൽ ശമ്പളം തരികയില്ല എന്നു മാത്രമല്ല രോഗികളുടെയും അവരുടെ കൂട്ടിരിപ്പുകാരുടെയും മുന്നിൽ വച്ച് ഭീ ഷ ണിയും അപഹസിക്കലുമാണ് ശിക്ഷ. സ്ഥാപനത്തിലെ എച്ച്, ആർ,, സൂപ്പർ വൈ സർ, പി.ആർ, ഒ, എന്നിവർ ചേർന്ന് വ്യക്തി ഹത്യയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ആക്ഷേപങ്ങളും പതിവാ ണന്ന് പരാതിയിൽ പറയുന്നു. വർഷങ്ങളായി ജോലി ചെയ്തിട്ടും പ്രൊവിഡൻ്റ് ഫണ്ട് പദ്ധതിയിൽ നിന്നും ഇവരെ മാറ്റി നിർത്തി യിരിക്കുകയാണ്.ഹൗസ് കീപ്പിങ്ങ് മേഖല മതിയായ യോഗ്യതകൾ ഇല്ലാത്തവരാണ് ഇവിടെ സൂപ്പർവൈസറായി ജോലി ചെയ്യു ന്നതെന്ന പരാതിയും ഉണ്ട്. ഹിന്ദു സ്ത്രീ തൊഴിലാളികൾക്ക് മതപരമായ ആഘോ ഷങ്ങൾക്ക് മനപൂർവ്വം അവധി നൽകാ തിരിക്കാൻ അന്യമതസ്ഥയായ സൂപ്പർ വൈസർ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും ക്ഷേത്രത്തിൽ ദർശനം നടത്തി നെറ്റിയിൽ കുറിയിട്ട് ജോലിക്ക് വരാനും ഇവർ അ നുവദിക്കാറില്ലന്നും ആരോപണമുണ്ട്. സാ നിറ്റേഷൻ ശുചീകരണ പ്രവർത്തികൾ ചെ യ്യുന്ന സ്ത്രീ തൊഴിലാളികളെ രോഗികളു ടെയും മറ്റുള്ളവരുടെയും മുൻപിൽ വച്ച് അവഹേളിക്കലും സൂപ്പർവൈസറായ സ്ത്രീയുടെയും പി.ആർ.. ഒയുടെയും സ്ഥിരം പരിപാടിയാണെന്നും ആരോപിക്കുന്നു
പി.എഫ്, ഇ.എസ്.ഐ വിഹിതങ്ങൾ ജീവ നക്കാരിൽ നിന്നും പിടിക്കുന്നുണ്ടെങ്കിലും ഇതിന്റെ ആനുകൂല്യങ്ങൾ ഇവർക്ക് ലഭി ക്കുന്നില്ലന്നും ആരോപണമുണ്ട്.കെട്ടിട നി ർമാണ ചട്ടങ്ങൾ ലംഘിച്ച് നഗരസഭക്ക് നി യമാനുസൃതം ലഭിക്കേണ്ട നികുതിയിലും വൻ തട്ടിപ്പാണ് ഇവിടെ നടക്കുന്നത്. തൊ ഴിൽ നികുതി എല്ലാ ജീവനക്കാരിൽനിന്നും പിടിക്കുന്നുണ്ടെങ്കിലും എണ്ണത്തിൽ കൃത്രിമം കാണിച്ച് ചെറിയ തുക മാത്രമെ നഗര സഭയിൽ അടക്കുന്നു. ഫാർമസി ലൈസൻ സില്ലാതെ ഇവിടെ നടക്കുന്ന മരുന്ന് വിൽ പ്പനകളിലും വൻ തട്ടിപ്പാണ് നടക്കുന്നത്. ലക്ഷ്മി ആശുപത്രിയിൽ നടക്കുന്ന മനു ഷ്യാവകാശ ധ്വംസനവും, തൊഴിൽ നിയമങ്ങളുടെ ലംഘനവും ഉത്തരവാദപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും, 'ക്രിമിനൽ കേസിൽ ജയിലിൽ കിടക്കേണ്ടി വന്ന ഈ സ്ഥാപനത്തിൻ്റെ ഉടമ സൂപ്പർവൈസറുടെ എല്ലാ തൊഴിലാളി വി രുദ്ധ നടപടികൾക്കും കൂട്ടുനിൽക്കുകയാ ണെന്നും, ഇവർ നടത്തുന്ന നിയമ ലംഘന ങ്ങളും നികുതി വെട്ടിപ്പുകളും സർക്കാർ ഏജൻസി അന്വേഷിക്കണമെന്നും പരാതിക്കാരായ സ്ത്രീകളുടെ പരാതിയിൽ പറയുന്നു.



