തെങ്ങില്ലാത്ത നാട്ടിൽ പ്രതിദിനം രണ്ട് ലക്ഷം ലിറ്റർ കള്ള്,? ജനങ്ങളെ കുടിപ്പിക്കുന്നത് വിഷക്കള്ളോ?
പാലക്കാട്, :- കേരം തിങ്ങും കേരള നാട്ടിൽ മരുന്നിന് പോലും ഒരു തേങ്ങ കിട്ടാനില്ല എന്നാൽ പാലക്കാട് ജില്ലയിലെ നാലു വില്ലേജുകളിൽ നിന്ന് പ്രതിദിനം രണ്ട് ലക്ഷത്തിലധികം ലിറ്റർ കള്ള് പ്രതിദിനം യാന്ത്രികമായി ഉത്പാദിപ്പിച്ച് കേരളത്തിൻ്റെ ഉത്തര ജില്ലകളിലേക്ക് കയറ്റി അയക്കുന്നു, അതിരാവിലെ ദേശീയപാത 47ലൂടെ മരണാസന്നനായ രോഗിയെ അടിയന്തിര ശുശ്രൂഷക്കായ് ആശുപത്രിയിലേക്ക് കൊണ്ടു് പോകുന്ന ആംബുലൻസുകളെ തോത്പിക്കുന്ന വേഗതയിൽ പിക്കപ്പ് വാനുകളിൽ ഉത്തരകേരളത്തിലെ ജനങ്ങളെ കള്ളെന്ന പേരിൽ (കുടിപ്പിച്ചു കൊല്ലാൻ ) കൊണ്ടുപോകുന്നത് മാരകവിഷ പാനീയമാണെന്ന് കണ്ടെത്താൻ " പാഴൂർ പഠിപ്പുര വരെയൊന്നും പോകേണ്ട, പ്രതിദിനം രണ്ട് ലക്ഷത്തിലധികം ലിറ്റർ കള്ള് ഉത്പാദിപ്പിക്കുന്നു എന്നാണ് ജില്ലയിലെ കള്ളുത്പാദക ആസ്ഥാനമായ ആലത്തൂരിൽ നിന്ന് വിവരാവകാശം വഴി ലഭ്യമായത്, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചെത്തുതൊഴിലായി ക്ഷേമനിധി അടക്കപ്പെടുന്നത് ഇവിടെ നിന്നാണ് ഇവർക്കൊക്കെ ചെത്താൻ എത്ര തെങ്ങുണ്ടെന്നോ, ആർക്കൊക്കെ തെങ്ങിൽ കയറാൻ അറിയും എന്നൊ ചോദിച്ചാൽ ഇതിൻ്റെ കള്ളിവെളിച്ചത്താകും, പേരിന് വേണ്ടി മണ്ട പോയതെങ്ങിൽ വരെ ഒരു കുടം കമഴ്ത്തിയിട്ടുണ്ടാകും, ഒരു സിനിമയിൽ ശങ്കരാടി ചേട്ടൻ പറയുമ്പോലെ "ച്ചിരി സ്പിരിറ്റ്, കുറച്ച് വെള്ളം, ച്ചിരി, സാക്രിൻ, കുറച്ച് കെമിക്കൽ, ജില്ലാഅതിർത്തി ഗ്രാമമായ തമിഴ്നാട്ടിലെ പൊള്ളാച്ചി തെരുവുകളിലെ ഏത് പെട്ടിക്കടകളിലും ലഭിക്കുന്ന ബനാറ്റിൻ എന്ന രാസവസ്തുവും (ഇത് ചുമക്ക് ഉപയോഗിക്കുന്ന കഫ് സിറഫിൽ അനുമതിയില്ലാതെ ഉപയോഗിക്കുന്നതാണ് തികഞ്ഞ കെമിസ്റ്റിൻ്റെ സഹായത്തോടെ മാത്രമേ ഇത് അവശ്യമെങ്കിൽ കഫ് സിറപ്പിൽ ഉപയോഗിക്കാവു.) ചേർത്താണ് ഈ വിഷക്കള്ളുപയോഗിക്കുന്നത്, ദോഷം പറയരുത്, ഈരാസ ലായനി മിശ്രിതത്തിൽ കള്ളിൻ്റെ മണം കിട്ടാൻ യഥാർത്ഥ കള്ള് അല്പം ചേർക്കും, എത്ര ലിറ്റർ വിഷ കള്ള് വേണമെങ്കിലും നിങ്ങൾ ഉണ്ടാക്കിക്കോളു എന്നാൽ ഒരു ലിറ്റർ വിഷക്കള്ളിന് 7 (ഏഴ്) രുപ വച്ച് സന്തോഷ പണമായി എക്സെസിന് നൽകണം അത് ലംഘിക്കപ്പെടാൻ പാടില്ലാത്ത പരസ്പര വിശ്വാസത്താൽ തടസ്സമില്ലാതെ കള്ളുമുതലാളിമാരും എക്സെസും തമ്മിലുള്ള ഉടമ്പടിയാണ്, അക്കാര്യത്തിൽ ആരും വിശ്വാസ വഞ്ചന കാണിക്കില്ല, എക്സെസിലെ ക്രിമിനൽസിനും അഴിമതിക്കാർക്കും മാത്രമേ ഈ ഭാഗത്ത് സന്തോഷത്തോടെയും സമാധാനത്തോടെയും ജോലി ചെയ്യാൻ സാധിക്കു, അല്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം വ്യാജ പരാതികളും ഭീഷണികളും ചിലപ്പോൾ പെണ്ണുകേസും വരെ പ്രതീക്ഷിക്കാം, ഇവിടങ്ങളിൽ എക്സെസുകാര് പിടിക്കുന്ന സ്പിരിറ്റ് കേസുകളിൽ പ്രതികളുണ്ടാവില്ല എന്നാൽ പോലീസ് പിടിക്കുന്ന സ്പിരിറ്റിനൊപ്പം പ്രതികൾ ഉണ്ടാകും, അത്യാവശ്യ ഘട്ടത്തിൽ രണ്ടൊ, മൂന്നോ കന്നാസുകളിൽ എക്സെസ് സ്പിരിറ്റ് പിടിക്കും,, അതായത് മുതലാളിമാർ ഇന്നാ പിടിക്ക് കേസെടുക്ക് എന്ന് പറഞ് കന്നാസ് നൽകും, ചിലപ്പോൾ തമിഴ്നാട്ടിൽ നിന്ന് ആക്രിയായ് വാങ്ങിയ ഒരു ടി.വി.എസ്, മോപ്പട് ടൂ വീലർ വണ്ടിയും ബോണസായി പിടിപ്പിക്കും, എന്നാൽ ആരോഗ്യ കേരളത്തിലെ ദാരിദ്ര്യവും മദ്യാസക്തിയും ചൂഷണം ചെയ്ത് സർക്കാരിൻ്റെ അറിവോടെ നൽകുന്ന കള്ള് എന്ന കെമിക്കലുകൾ ചേർത്ത വിഷക്കള്ള് പാനീയം വിശ്വസിച്ച് കഴിക്കുന്നവരുടെ അവസ്ഥ ഒന്ന് പരിശോധിച്ചാൽ കേരളം ഞെട്ടിത്തരിക്കും ഈ കള്ള് സ്ഥിരമായി ആറ് മാസം കഴിച്ചവരുണ്ടാവുകയില്ല കാരണം അതിന് ഇടയിൽ ഇവരുടെ കരളും കിഡ് നിയും എന്തൊക്കെ ബാക്കിയുണ്ടൊ അവയെല്ലാം ദ്രവിച്ച് പോയിട്ടുണ്ടാകും, അത്ര മാരകമാണ് കള്ള് എന്ന പേരിൽ എക്സെസിൻ്റെ മേൽനോട്ടത്തിൽ കേരളത്തിൽ കുടിച്ച് മരിക്കാൻ നൽകുന്നത്, കേരളത്തിലെ മാധ്യമ സംഘടനയിൽ പ്രധാനിയായ MJWU (മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ) സാമൂഹ്യ പ്രതിബദ്ധതയോടെ ഷൂട്ട് @ ഡ്രഗ്സ് എന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നടത്തി കൊണ്ടിരിക്കുന്ന ത്രിവർഷക്യാമ്പയിൻ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജനശ്രദ്ധ പിടിച്ചുപറ്റി കൊണ്ടിരിക്കുന്നതിൻ്റെ ഭാഗമായി യൂണിയൻ്റെ ശ്രദ്ധയിൽ വന്നൊരു ഗൗരവതരമായ ഈ വിഷയം പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഈ വാർത്ത എഴുതിയതും, വിഷക്കള്ളുത്പാദനത്തിനും വിപണന വിനിയോഗത്തിനും എതിരെ ശക്തമായ ക്യാമ്പയിൻ തുടങ്ങാൻ ആരംഭിച്ചതും, ഭാവി തലമുറയെ കരുതി പൊതു സമൂഹത്തിൻ്റെ പിന്തുണ ഞങ്ങൾക്ക് ലഭിക്കുമെന്ന് തന്നെ വിശ്വസിച്ചു കൊണ്ട് ഇത്തരം അനീതികൾക്കെതിരെ ശബ്ദമുയർത്താൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം



