വിമോചന സമരരക്തസാക്ഷിത്വ ദിനം ആചരിച്ചു.

 
അങ്കമാലി : 1959-ല്‍ ഇ.എം.എസ്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ നടന്ന വിമോചന സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ അങ്കമാലിയില്‍ നടന്ന വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ഏഴ് രക്തസാക്ഷികളുടെ ഓര്‍മ്മദിനം അങ്കമാലി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അങ്കമാലി സെന്റ് ജോര്‍ജ്ജ് ബസിലിക്കയില്‍ ആചരിച്ചു. ഏഴുമണിയുടെ ദിവ്യബലിയ്ക്ക് ശേഷം രക്തസാക്ഷികളെ അടക്കം ചെയ്തിട്ടുള്ള കല്ലറയില്‍പ്രത്യേക പ്രാര്‍ത്ഥനകളും റീത്ത് സമര്‍പ്പണവും നടത്തി. അതിനുശേഷം നടന്ന അനുസ്മരണ സമ്മേളനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആന്റു മാവേലി അദ്ധ്യക്ഷത വഹിച്ചു. ബസിലിക്ക റെക്ടര്‍ ഫാ. ലൂക്കോസ് കുന്നത്തൂര്‍, അങ്കമാലി നഗരസഭ ചെയര്‍മാന്‍ അഡ്വ. ഷിയോപോള്‍, വിമോചന സമരനേതാവും ആ കാലത്തെ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായിരുന്ന അഡ്വ. ഗര്‍വ്വാസീസ് അരീയ്ക്കല്‍, പി. വി. ജോസ്, പി. വി. സജീവന്‍, അഡ്വ. കെ.എസ്. ഷാജി, ബ്ലോക്ക് കോണ്‍ഗ്രസ്സ് ഭാരവാഹികളായ രാജു പാറയ്ക്കല്‍, പി. എഫ്. വിന്‍സെന്റ്. എം.യു. മാര്‍ട്ടിന്‍, ബാസ്റ്റിന്‍ ഡി. പാറയ്ക്കല്‍, റോയി വര്‍ഗ്ഗീസ്, അസ്സീസി മഞ്ഞളി, കെ.ടി. പൗലോസ്, കെ.ടി. ജയന്‍, ദേവാച്ചന്‍ കോട്ടയ്ക്കല്‍, കെ. ആര്‍. സുബ്രന്‍, മണ്ഡലം പ്രസിഡന്റുമാരായ സാജു നെടുങ്ങാടന്‍, കെ. പി. അയ്യപ്പന്‍, സുനില്‍ അറയ്ക്കലാന്‍, ലിസി പോളി, മീര അവറാച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


 


Comment As:

Comment (0)