പരിസ്ഥിതി ദിനാചരണം റോഡരുക് വൃത്തിയാക്കി ചെടികൾ നട്ടു
അങ്കമാലി: അട്ടാറ ക്യാപ്സ് ക്ലബ്ബിന്റെയും മൂക്കന്നൂർ കെ. പി ഹോർമീസ് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സോസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനമാചരിച്ചു. സെഹിയോൻ ജംഗ്ഷനിലും റോഡരുകിലും പാഴ്ചെടികൾ നീക്കം ചെയ്ത് വൃത്തിയാക്കി. വിവിധ വൃക്ഷതൈകളും ചെടികളും നട്ടുപിടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിബിഷ് ഉദ്ഘാടനം നിർവഹിച്ചു. ക്യാപ്സ് പ്രസിഡന്റ് പി. ഡി ജോർജ് പള്ളിയാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗ്രേസി ചാക്കോ, വാർഡ് മെമ്പർ കുരിയച്ചൻ എൻ. ഒ, കോക്കുന്ന് ഇടവക വികാരി ഫാ. ഷാജൻ പുത്തൻപുരയ്ക്കൽ, കെ. പി ഹോർമിസ് എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് ടി. പി. മത്തായി, സെക്രട്ടറി എൻ. ഒ പൗലോസ്, ജനറൽ കൺവീനർ സേവ്യർ ഗ്രിഗറി, ജോയിന്റ് കൺവീനർ സ്ക്കറിയാച്ചൻ പി. എൽ, ക്യാപ്സ് സെക്രട്ടറി സന്തോഷ് തുരുത്തിയിൽ ട്രഷറർ മാത്യു ഹോർമീസ് എന്നിവർ പ്രസംഗിച്ചു.



