കൊന്നവർ കൊല്ലപ്പെട്ടവനെതിരെ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നു

 


 അങ്കമാലി :കൊച്ചി വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥർ, കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയ്ക്ക് എതിരെ അപവാദ പ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത് അത്യന്തം ഹീനമാണെന്ന് ഐവിൻ്റെ പിതാവ് ജിജോ ജയിംസ് പറഞ്ഞു.

" ഐവിൻ അറിയപ്പെടുന്ന ഗുണ്ടയാണെന്നും അഞ്ചുപേർ ചേർന്ന് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രശ്നം സൃഷ്ടിച്ച സാഹചര്യത്തിൽ ഗത്യന്തര്യമില്ലാതെയാണ് സിഐഎസ് എഫ് ഉദ്യോഗസ്ഥർ കൃത്യം ചെയ്തത് എന്നാണ് അവർ പ്രചരിപ്പിക്കുന്നത്"

"ഒരു പെറ്റിക്കേസ് പോലും ഐവിൻ്റെ പേരിൽ നിലവിലില്ല. തനിച്ചാണോ സംഘം ചേർന്നണോ ഐവിൻ വന്നതെന്ന് അറിയാൻ സിസിടിവി തെളിവുകൾ ഉണ്ടല്ലോ എന്നും പിതാവ് പറഞ്ഞു. നിഷ്കളങ്കനായ തൻ്റെ മകനെ കുറിച്ചാണ് അപവാദങ്ങൾ എന്നോർക്കുമ്പോൾ ദുഃഖം ഉണ്ടെന്നും അവനു നീതി ലഭിക്കുമോയെന്ന് ആശങ്കയുണ്ടെന്നും പിതാവ് ജിജോ പറഞ്ഞു. മരണശേഷവും കുടുംബത്തെ വേട്ടയാടുന്നതും കൊന്നവരെ ഹീറോ ആയി അവതരിപ്പിക്കുന്നതും അവസാനിപ്പിക്കണം.

ട്വൻ്റി 20 പാർട്ടി സംസ്ഥാന നേതാക്കളായ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.ഗോപകുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായ അഡ്വ. ചാർളി പോൾ, ബെന്നി ജോസഫ്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ഡോ. വർഗീസ് ജോർജ്ജ്, അഡ്വ.സണ്ണി ഡേവിസ്, ഹരിശങ്കർ പുല്ലാനി എന്നിവരും ഏതാനും പ്രവർത്തകരും ഐവിൻ്റെ വീട്ടിലെത്തി.

 വളരെ നിഷ്ഠൂരമായി കൊല നടത്തിയ പ്രതികൾക്കെതിരെ പഴുതടച്ച് അന്വേഷണം നടത്തി ,ശക്തമായ ശിക്ഷാ നടപടികൾ നൽകണമെന്ന് ട്വൻ്റി 20 പാർട്ടി ആവശ്യപ്പെട്ടു.

ഐവിൻ ജിജോയുടെ ഏഴാം ചരമദിന അനുസ്മരണം ഇന്ന് തുറവൂർ സെൻ്റ് അഗസ്റ്റിൻ പള്ളിയിൽ നടന്നു.അങ്കമാലി
ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. തോമസ് വൈക്കത്ത് പറമ്പിൽ പള്ളിയിലെ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

 


Comment As:

Comment (0)