ഗ്രാമവികസനത്തിലെ നേതൃത്വമികവ്: മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി:വത്സലകുമാരി വേണുവിനെകലാകൗമുദി ആദരവ് 2025പുരസ്കാരം

.
.ഗ്രാമ വികസനത്തിലെ നേതൃത്വമികവ്: മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി വത്സലകുമാരി വേണുവിന് "കലാകൗമുദി ആദരവ് - -2025 പുരസ്‌കാരം".*

     *2000 മുതൽ 2005 വരെ മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് മെമ്പർ ആയിരുന്നു.  അതേസമയം തന്നെ  തൊട്ടടുത്ത വാർഡിൽ  മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഭർത്താവുമായ ശ്രീ. ടി. പി വേണുവും  മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ തുടർന്ന്  ഇവർ  ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുമായി.2020-ൽ ജനറൽ വാർഡിൽ നിന്നാണ് ശ്രീമതി വത്സലകുമാരി വേണു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഇതേ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും ചുമതലയേറ്റ ഇവർ ഇതിനകം കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്,*  

       *2.92 കോടി ചെലവിൽ ആധുനിക രീതിയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണം നടന്നുവരുന്നു. രണ്ട് ആരോഗ്യ കേന്ദ്രങ്ങൾക്ക് 55 ലക്ഷം രൂപ വീതം ഫണ്ട് അനുവദിപ്പിച്ചു. കാർഷിക മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കിയ നരിക്കുഴി ചിറ പണി പൂർത്തീകരിച്ചു.* *വിവിധ പ്രദേശങ്ങളിലെ ചിറകളും കുളങ്ങളും സംരംക്ഷിക്കാനും  തോട്ടകം പുഞ്ചത്തോട് നിർമ്മിക്കാനും തുക അനുവദിപ്പിച്ചു. ആരോഗ്യ കേന്ദ്രത്തെ മികച്ച പ്രവർത്തന  കേന്ദ്രമാക്കി മാറ്റുകയും  ഡോക്ടറെ നിയമിക്കുകയും ചെയ്തു. മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി  പ്രത്യേക എം സി എഫ് സ്ഥാപിച്ചു. തരിശു കിടന്ന 50 ഏക്കർ പാടശേഖരം കൃഷി യോഗ്യമാക്കി.  സമഗ്ര തെങ്ങ് വികസന പദ്ധതിയും നടപ്പാക്കി.*

       *കുടുംബശ്രീ വഴി നൂറോളം നൂതന സംരംഭങ്ങൾ ആരംഭിച്ചു. സമഗ്ര മാലിന്യമുക്തവും  അതിദരിദ്രർ ഇല്ലാത്ത പഞ്ചായത്തുമാക്കി.*  
*നിരവധി കുടുംബങ്ങൾക്ക് അപകടാവസ്ഥയിൽ കിടന്ന കെ എസ് ഇ ബി 11 കെ വി ലൈൻ മാറ്റി സ്ഥാപിച്ചു. ചന്ദ്രപുര കവലയിൽ ഓപ്പൺ സ്റ്റേജ് നിർമ്മിക്കാൻ സർക്കാരിന് പദ്ധതി സമർപ്പിച്ചിട്ടുണ്ട്.  ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പൊതു ജിം സ്ഥാപിക്കാൻ തീരുമാനമായി.  മഞ്ഞപ്ര സർക്കാർ സ്കൂൾ കെട്ടിടം കിബ്ബി പദ്ധതിയിൽ പെടുത്തി പണി പൂർത്തീകരിച്ചു നൽകി. ഗ്രീൻ പ്രോട്ടോകോൾ പ്രകാരം ഗ്രാമ പഞ്ചായത്തിനെ ഹരിത വർണ്ണമാക്കി.   ഉടൻ പരിഹാരം ഉണ്ടാക്കാൻ കഴിയുന്ന തരത്തിൽ പരാതി പരിഹാര കമ്മിറ്റി രൂപീകരിച്ചും മാതൃകയായി


Comment As:

Comment (0)