ട്വൻ്റി 20 പാർട്ടി അങ്കമാലി നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും മെയ് 19 ന്
106
അങ്കമാലി :
ട്വന്റി20 പാർട്ടി അങ്കമാലി നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷനും ഓഫീസ് ഉദ് ഘാടനവും മെയ് 19 തിങ്കളാഴ്ച രാവിലെ 11ന് അങ്കമാലി മാർക്കറ്റ് റോഡിലെ ഓഫീസിൽ നടക്കും.
സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
അങ്കമാലി നിയോജകമണ്ഡലം പ്രസിഡണ്ട് ഡോ. വർഗീസ് ജോർജ് അധ്യക്ഷത വഹിക്കും.സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായ അഡ്വ. ചാർളി പോൾ , ബെന്നി ജോസഫ് , ജില്ലാ കോ -ഓർഡിനേറ്റർ ലീന സുഭാഷ്, ഭാരവാഹികളായ ജോസ് മാവേലി,അഡ്വ.സണ്ണി ഡേവീസ്, ഹരിശങ്കർ പുല്ലാനി , വിജയകുമാർ മോളത്ത്, കെ.ആർ.റെജി പ്രകാശ് ,റിജോ എബ്രഹാം, ആനന്ദ് കൃഷ്ണൻ, ഫ്രാൻസീസ് കല്ലൂക്കാരൻ, ജോസഫ് പടയാട്ടിൽ, ആൻ്റണി മണ്ണായൻ , ജസ്റ്റിൻ തുറവൂർ തുടങ്ങിയവർ സംസാരിക്കും.



