അഡ്വ: സജി മാടശ്ശേരി (സജി ജോസഫ്)തൻ്റെ ഭിന്നശേഷിത്വം മറിക്കടന്ന് കൈവരിച്ച നേട്ടങ്ങൾക്ക് കലാകൗമുദി ആദരവ് 2025പുരസ്കാരം

.
*അഡ്വ. സജി മാടശ്ശേരി (സജി ജോസഫ്) തന്റെ ഭിന്നശേഷിത്വം മറികടന്ന് കൈവരിച്ച നേട്ടങ്ങൾക്ക്  "കലാകൗമുദി ആദരവ് -2025" പുരസ്‌കാരം*

     

" കലാകൗമുദി  ആദരവ് - 2025 "  പുരസ്‌കാരം. കലാകൗമുദിയുടെ  ഇക്കൊല്ലത്തെ  പുരസ്‌കാരത്തിന്  തെരഞ്ഞെടുക്കപ്പെട്ട     വ്യക്തിയാണ്  ഇരുകാലുകൾക്കുമുള്ള  ഭിന്നശേഷിത്വം  മറികടന്നും   അഭിഭാഷകവൃത്തിയിൽ  ജീവിതവിജയം  കൈവരിച്ച  അഡ്വ.  സജി  മാടശ്ശേരി

1973 ൽ  ജനിച്ച  സജിയെ    പോളിയോ  വരാതിരിക്കാൻ  വേണ്ടിയുള്ള  കുത്തിവയ്പ്പ്  നടത്തിയത്  തൃശൂർ  ജൂബിലി  മിഷൻ   ആശുപത്രിയിൽ  ആയിരുന്നു.
1974 ൽ  തൃശൂർ  ജൂബിലി  മിഷൻ  ആശുപത്രിയിൽ   നടത്തിയ  പോളിയോ  വാക്സിനേഷൻ  പൊതുവെ  അമ്പേ  പരാജയമായിരുന്നു.  പ്രസ്തുത  വാക്സിനേഷന്  വേണ്ടി  ഉപയോഗിച്ച  മരുന്നിന്റെ  വിപരീതഫലം  മൂലം  രണ്ട്  കാലുകൾക്കും  ഭാഗികമായി  ഭിന്നശേഷിത്വം  സംഭവിച്ചു.  ഭിന്നശേഷിത്വം  മൂലം  സ്കൂളിൽ  പോയി  പഠിക്കുന്നത്  ബാലികേറാമല  തന്നെയായിരുന്നു.   ആയതിനാൽ ,  ഏഴാം ക്ലാസ്  വരെയുള്ള  വിദ്യാഭ്യാസം ,  വീട്ടിൽ  അദ്ധ്യാപകരെ  വരുത്തിയാണ്  നടത്തിയത്.
ഹൈസ്‌കൂൾ  വിദ്യാഭ്യാസം  
സ്വന്തം  ഹൈസ്ക്കൂളായ   Nirmala  High  School ,  Kundukadu  ആയിരുന്നു.  
പ്രീ ഡിഗ്രിയും  ഡിഗ്രിയും  തൃശൂർ  വിമല  കോളേജിൽ  ആയിരുന്നു.  അവിടെ    സജി  പഠിക്കുന്ന  കാലത്ത്  സജി  പഠിക്കേണ്ട  ക്ലാസ് മുറി  മുകളിലാണെങ്കിൽ  അതാത്  വർഷങ്ങളിൽ  
നിർദ്ദിഷ്ട  ക്ലാസ്  മുറി  താഴേക്ക്  മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു  കോളേജ്  അധികാരികൾ.  
തൃശൂർ  വിമല  കോളേജിൽ  നിന്നും  ഉയർന്ന  മാർക്കോടെ  ഡിഗ്രി  പാസായ  സജി  തൃശൂർ  ലോകോളേജിലും  എറണാകുളം  മഹാരാജാസ്  ഗവണ്മെന്റ്  ലോകോളേജിലും  ഒരേ  സമയം  നിയമബിരുദം  പഠനത്തിന്  അപേക്ഷ  സമർപ്പിച്ചു.  രണ്ട്  കോളേജിലും  ഒരേ  സമയം  പ്രവേശനം  ലഭിച്ചെങ്കിലും  സ്വന്തം  നാടായ  തൃശൂർ  ഉപേക്ഷിച്ച്  എറണാകുളം  ഗവണ്മെന്റ്  ലോകോളേജ്  തെരഞ്ഞെടുത്തു.  കാരണം ,  തൃശൂർ  ലോ കോളേജ്  കോഴിക്കോട്  സർവ്വകലാശാലയും  ( അവിടെ  35%  മാർക്ക്  മതി  വിജയിക്കാൻ )  എറണാകുളം  ലോ കോളേജ്  M. G. സർവ്വകലാശാലയും ( അവിടെ  50 %  മാർക്ക്  വേണം  വിജയിക്കാൻ ) ആണ്.
2001 ൽ  നിയമ ബിരുദം  പാസാവുകയും  2001  ഡിസംബർ  30 -)0  തീയതി  കേരള  ബാർ  കൗൺസിലിന്റെ  മുമ്പിൽ  സന്നത്  എടുക്കുകയും  ചെയ്തു.  
2002  ജനുവരി  ഏഴാം  തീയതി  തന്നെ  സ്വന്തം  നാടായ  വടക്കാഞ്ചേരി  കോടതിയിൽ  സീനിയർ  അഭിഭാഷകനായ  ജേക്കബ്  സി.  ജോബിന്റെ  കീഴിൽ  അഞ്ച്  ജൂനിയർ  അഭിഭാഷകരിൽ  ഒരാളായി  പരിശീലനം  ആരംഭിച്ചു.  വീട്ടിൽ  നിന്നും  12  കിലോമീറ്റർ  ദൂരമുണ്ട്  വടക്കാഞ്ചേരി  കോടതിയിലേക്ക്.  കോടതിയുടെ  വളരെ  അടുത്തുള്ള  ഒരു  വീട്ടിൽ  paying  guest  ആയി  താമസം  ആരംഭിച്ചു.  ശനിയാഴ്ച  വൈകുന്നേരം  വീട്ടിൽ  പോയി ,  തിങ്കളാഴ്ച  രാവിലെ  നേരെ  ഓഫീസിൽ  എത്തും. 2007 ൽ അങ്കമാലി മൂക്കന്നൂർ മാടശ്ശേരി വീട്ടിൽ ഷാജുവുമായി വിവാഹം നടന്നു. വിവാഹശേഷവും  ഒരു  വർഷത്തോളം  വടക്കാഞ്ചേരിയിൽ  
ഒരു  വീട്  വാടകക്ക്  എടുത്ത്  താമസിക്കുകയും  പരിശീലനം  തുടരുകയും  ചെയ്തു.  2009 ൽ 
 മൂക്കന്നൂർ  ഗ്രാമത്തിലെ  കോക്കുന്നിൽ  താമസം  ആരംഭിക്കുകയും  ആലുവ  കോടതിയിൽ  പ്രാക്ടീസ്  ആരംഭിക്കുകയും  ചെയ്തു.  ആലുവയിൽ  സീനിയർ  അഭിഭാഷകനായ  
K.  ശ്രീശകുമാറിന്റെ  ഓഫീസ്  സ്വന്തം  ഉപയോഗത്തിന്  വേണ്ടി  ലഭ്യമാക്കപ്പെടുകയും  അതേ  സമയം  അദ്ദേഹത്തിന്റെ  ജൂനിയർ  എന്ന  നിലയിലും    പരിശീലനം  തുടർന്നു.

2014  നവംബർ  22 --)0  തീയതി  അങ്കമാലിയിൽ  കോടതി  സ്ഥാപിക്കപ്പെട്ടു.  പ്രസ്തുത  നവംബർ  ഒന്നാം  തീയതി  അങ്കമാലി  കോടതിയുടെ  തൊട്ടടുത്ത്  തന്നെ  സ്വന്തം  നിലയിൽ  ഓഫീസ്  ആരംഭിച്ചു.  ഇപ്പോൾ  നാല്  ജൂനിയർ  അഭിഭാഷകർ  സജിയുടെ  കീഴിൽ  പ്രാക്ടീസ്  ചെയ്ത്  വരുന്ന  സാഹചര്യത്തിലേക്ക്  പ്രാക്ടീസും  ഓഫീസും  വഴിമാറിയിരിക്കുന്നു.
സിവിൽ  കേസ്  മാത്രം  നടത്തിയിരുന്ന  സീനിയർ  അഭിഭാഷകന്റെ  കീഴിലും  ഓഫീസിലുമാണ്  പരിശീലനം  ആരംഭിച്ചതെങ്കിലും   ക്രിമിനൽ  കേസുകളും  വാഹനാപകട  നഷ്ടപരിഹാരം  ലഭിക്കുന്നതിനുള്ള  കേസുകളും ( M. A. C. T. )  
 കുടുംബക്കോടതി  കേസുകളും  ഇപ്പോൾ  സജി  സ്വന്തമായി  തന്നെ  നടത്തി  വരുന്നു.
സഹായത്തിനായി  4  ജൂനിയർ  അഭിഭാഷകരും  ഉണ്ട്.


Comment As:

Comment (0)