റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് അമിത വേഗത്തിൽ എത്തിയ ലോറി ഇടിച്ചു മറിഞ്ഞു.
66
റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ്, അമിതവേഗത്തിൽ എത്തിയ ലോറി ഇടിച്ചു മറിഞ്ഞു
അങ്കമാലി -ആലുവ ദേശീയപാതയിൽ നെടുമ്പാശ്ശേരി പള്ളിക്ക് സമീപം ആയിരുന്നു അപകടം
റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിന് പിന്നിൽ ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു
ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് റോഡിൽ വട്ടം മറിഞ്ഞു
പാലക്കാട് നിന്നും എറണാകുളത്തേക്ക് ജിപ്സം ബോർഡ് ആയി പോവുകയായിരുന്നു പിക്കപ്പ്
ഡ്രൈവർ പുറത്ത് നിന്നിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു അപകടം
അപകടത്തിന് കാരണമായ ലോറി ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു
നെടുമ്പാശ്ശേരി പോലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു



