പാതി വില തട്ടിപ്പിൽ പങ്കാളിയായ BJP ഭരണത്തിലുള്ള വെളിയത്ത് നാട് സഹകരണ ബാങ്ക് പ്രതിസന്ധിയിലേക്കോ?BJP ഭരിക്കുന്ന ജില്ലയിലെ ഏക ബാങ്ക്?
കൊച്ചി: സംസ്ഥാനത്ത് BJP ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ പലതും പാതി വിലത്തട്ടിപ്പിൽപ്പെട്ട് വട്ടം തിരിയുന്നതിനിടയിൽ ആലുവ മേഖലയിലെ വെളിയത്തുനാട് സർവീസ് സഹകരണ ബാങ്കിൽ കമ്യൂണിസ്റ്റ് പാർട്ടി നേതാവിൻ്റെയും ബി.ജെപി നേതാവിൻ്റെയും സഹകരണത്തിൽ കോടികളുടെ തിരിമറി മൂലം ജില്ലയിൽ ആകെ ഉണ്ടായിരുന്ന സഹകരണബാങ്ക് നടത്തിപ്പും അവതാളത്തിലേക്കെന്ന സൂചനയാണ് കാണിക്കുന്നത്, ജയരാജ് എന്ന ആർ, എസ്, എസ്, നേതാവു് ബാങ്കിൻ്റെ പ്രസിഡൻ്റായിരുന്ന സമയത്താണ് കേരളത്തെ പിടിച്ചുകുലുക്കിയ പാതി വില തട്ടിപ്പ് നടന്നത്, പാതിവില തട്ടിപ്പു് മുതലാളിമാർക്ക് സഹകാരികളുടെ നിക്ഷേപങ്ങളിൽ നിന്നാണ് നിയമവിരുദ്ധമായി പണം നൽകിയത് അറുന്നൂപേരിലധികം പേരുടെയെങ്കിലും പണം ഇങ്ങനെ നിയമവിരുദ്ധമായി നൽകിയിട്ടുണ്ട്, സഹകാരികളുടെ പണം ഇങ്ങനെ വകമാറ്റി ക്രയവിക്രയം ചെയ്യാൻ പാടില്ലെന്ന ' നിയമം നിൽക്കേയാണ് വഴിവിട്ട കാര്യങ്ങളിലേക്ക് മുൻ പ്രസിഡൻ്റ് മുതിർന്നതും ബാങ്കിനെ പ്രതിസന്ധികളിലേക്ക് എത്തിച്ചതെന്നും ഇപ്പോഴത്തെ ഭരണ സമിതി അഭിപ്രായപ്പെട്ടു, അതുപോലെ വായ്പ നൽകാൻ ഇഷ്ടക്കാരായവരുടെ വസ്തുവിൻ്റെ മതിപ്പുവിലയിൽ പ്രത്യക്ഷമായ ക്രമക്കേടു് ചൂണ്ടിക്കാട്ടിയിട്ടുള്ളത് അസിസ്റ്റൻറ് രജിസ്ട്രാറുടെ നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്, എന്നാൽ വകുപ്പ് തല നടപടികളെ പ്രതിരോധിക്കാനും ക്രമക്കേടു നടത്തിയവരെ സംരക്ഷിക്കാനും സംസ്ഥാന ഭരണം കയ്യാളുന്ന പാർട്ടിയുടെ ലോക്കൽ സെക്രട്ടറി ആണെന്നുള്ള ആക്ഷേപം ശക്തമാകുമ്പോഴും അഴിമതിക്കാരെ സംരക്ഷിക്കാൻ ചില നീക്കുപോക്കുകൾക്ക്, ബി.ജെ.പി.യും, കമ്യൂണിസ്റ്റ് പാർട്ടിയും ഒരേ തൂവൽ പക്ഷികളായ് പറക്കുന്നത് രണ്ട് പാർട്ടികൾക്കുള്ളിലും ചർച്ച ആയിരിക്കയാണ്,,



