ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധത്തിന് പുല്ലുവില കല്പിച്ച് RBl നിലപാട്, വനിതാ ദിന പരിപാടിയിൽ ഷാഹിനയെ പങ്കെടുപ്പിച്ചതിൽ ഒരു നടപടിയും പ്രതീക്ഷിക്കണ്ട
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് RBl കൊച്ചി മേഖലാ ഓഫിസിൻ്റെ പരിപാടിയിൽ UAPA, നിയമപ്രകാരം പ്രതിയായ ഷാഹിനയെ പങ്കെടുപ്പിച്ചതു അപലപനീയമാണെന്നും രാജ്യ വിരുദ്ധ, അർബൻ മുവായിസ്റ്റുകൾക്ക് ഒത്താശ ചെയ്യുന്ന നിലപാടാണെന്നും ഈ പരിപാടി സംഘടിപ്പിച്ചവർക്കെതിരെയും പങ്കെടുത്തവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹിന്ദു ഐക്യവേദിയുടെ അവശ്യങ്ങളെ നിഷ്കരുണം തള്ളിക്കളയുകയും അപഹസിക്കുകയും ചെയ്യുന്ന നിലപാടാണ് അധികൃതരുടെതെന്ന് വ്യക്തമാക്കുന്നതാണ്, ഈ വിഷയത്തിൽ കേരളത്തിലെ വിശ്വഹിന്ദു പരിഷത്ത് ചുമതലകൾ വഹിക്കുന്നവർ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി, RBlഗവർണർ, RBl കൊച്ചി മാനേജർ എന്നിവർക്ക് പരാതി നൽകിയെങ്കിലും അതിൻമേൽ യാതൊരു വിധ അറിയിപ്പോ,മറുപടിയോ വിശദാംശങ്ങൾ നൽകാൻ ഉള്ള നോട്ടീസോ രസീതിയോ പോലും നൽകാൻ തയ്യാറായിട്ടില്ല. എന്നു വച്ചാൽ പ്രസ്തുത വിഷയത്തിൻമേൽ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറല്ല എന്നതാണ് ഇത് സംബന്ധിച്ച് സമർപ്പിച്ച വിവരാവകാശ രേഖകളിൽ നിന്ന് വ്യക്തമാകുന്നത്, " ഉപ" കേസിലെ പ്രതിയെ തന്നെ പരിപാടി ഉത്ഘാടനത്തിനായ് വിളിച്ചത് അത്യന്തം രാജ്യ വിരുദ്ധതയാണെന്നറിഞ്ഞിട്ടും തികച്ചും ലാഘവബുദ്ധിയോടെയാണ് അധികാരികൾ ഇതിനെ കാണുന്നത്



