ലഹരിക്കെതിരെ KAS സംഘടിപ്പിച്ച ബൈക്ക് റാലി അറിയപ്പെടുന്ന കലാകാരനും Asst Sub Inspector Police ആയ ശ്രീ പ്രസാദ് പാറപ്പുറം ഫ്ലാഗ് ഓഫ് ചെയ്യുന്നു
കാഞ്ഞൂർ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബൈക്ക് റാലി നടത്തി. കാസ് പ്രസിഡണ്ട് വി ഡി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രിയ രഘു ഉദ്ഘാടനം ചെയ്തു ആലുവ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ശ്രീ പ്രസാദ് പാറപ്പുറം റാലി ഫ്ലാഗ് ഓഫ് ചെയ്തു. കാഞ്ഞൂർ എസ്എൻഡിപി ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം കാഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ശ്രീമതി ആൻസി ജിജോ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പാറപ്പുറം ഡിവിഷൻ മെമ്പർ കെ വി അഭിജിത്ത്,കാഞ്ഞൂർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ബിജു സണ്ണി, പുതിയേടം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് വർഗീസ്, കേരള ശാന്തി സമിതി എറണാകുളം ജില്ലാ പ്രസിഡണ്ട് നാദിർഷ, കാഞ്ഞൂർ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് പോൾപ്പെട്ട, കാഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി, പി വി ഗോപി കാഞ്ഞൂർ ആർട്സ് സൊസൈറ്റി സെക്രട്ടറി എം വി കുരിയച്ചൻ വൈസ് പ്രസിഡണ്ട് തോമസ് കോയിക്കര അംഗങ്ങളായ രാജഗോപാൽ എംജി, സി വി ജോസ് ഇ എസ് കുട്ടപ്പൻ, എന്നിവർ പ്രസംഗിച്ചു. റാലിയിൽ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ പങ്കെടുത്തു



