കാണ്ഡമാൽ ലഹള: ജീവിതം വഴി മുട്ടിയ കുടുംബത്തിന് ജനസേവയുടെയും കേരള ആക്ഷൻ ഫോഴ്സിൻ്റെയും സഹായഹസ്തം

 

ആലുവ:
കാണ്ഡമാൽ ലഹളയ്ക്ക് ഇരയായി ജീവിതം വഴിമുട്ടി ആലുവയിലെത്തിയ കുടുംബത്തിന് ജനസേവയുടെയും കേരള ആക്ഷൻ ഫോഴ്സിന്റെയും സഹായഹസ്തം. ഒഡീഷ സ്വദേശിനി മാലതി ഡിഗലിനും കുടുംബത്തിനുമാണ് ഭവനനിർമ്മാണത്തിന് ജനസേവ ശിശുഭവൻ 5 സെൻ്റ് സ്ഥലം നൽകുന്നതും അവിടെ കേരള ആക്ഷൻ ഫോഴ്സ് വീട് വെച്ച് നൽകുന്നതും.  

വർഷങ്ങളായി വാടക വീടുകളിൽ അഭയം തേടി വീട്ടുജോലികൾ  ചെയ്തതാണ് മാലതിയുടെ കുടുംബം കഴിയുന്നത്. വർഗീയ ലഹളയെ തുടർന്ന് ഒഡീഷയിലെ കാണ്ഡമാലിൽ നിന്ന് ഓടി രക്ഷപ്പെട്ട മാലതി ഡിഗലും കുടുംബവും എത്തിച്ചേർന്നത് ആലുവയിൽ. നാട്ടിൽ നിന്നും ഗതികേടുകൊണ്ട് നാടുവിടേണ്ടിവന്ന മാലതി വീട് വയ്ക്കാൻ 5 സെൻറ് സ്ഥലം ലഭിച്ചപ്പോൾ ആശ്വാസ നെടുവീർപ്പിടുന്നു. 

വീട്ടുജോലി ചെയ്ത് ജീവിക്കുന്ന തനിക്കും കുടുംബത്തിനും ഒരു തുണ്ടു ഭൂമി പോലും സ്വന്തമാക്കാൻ പറ്റും എന്ന് മാലതി ചിന്തിച്ചിട്ടു പോലുമില്ല. ഭർത്താവ് ജസ്റ്റിനും മക്കളുമായി കാന്തമാലിൽ അവർ താമസിച്ചിരുന്ന ഗ്രാമം ഇന്ന് ഇല്ല. വർഗീയാഗ്നിയിൽ കത്തിപ്പോയ ആ നാടിനെ പറ്റി ചിന്തിക്കാനും അവർക്ക് പറ്റുന്നില്ല

. മാലതിയുടെ കുടുംബത്തിൻ്റെ ദുരന്ത കഥ അറിഞ്ഞ പത്മശ്രീ ഡോക്ടർ ടോണി ഫെർണാണ്ടസാണ്  മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ട സഹായങ്ങൾ നല്കി ഇവരെ സഹായിക്കുന്നത്. ഡോക്ടറുടെ ശ്രമഫലമായാണ് മാലതിക്ക് ഭവന നിർമ്മാണത്തിനായി ജനസേവ ശിശുഭവൻ കാരുണ്യഭവൻ പദ്ധതി പ്രകാരം സ്ഥലം വിട്ടു നൽകാൻ തീരുമാനിച്ചത്. ഈ സ്ഥലത്താണ് കേരള ആക്ഷൻ ഫോഴ്സ് സംഘടന മാലതിക്കും കുടുംബത്തിനും വീടൊരുക്കുന്നത്. പത്മശ്രീ .ഡോ.ടോണി ഫെർണാണ്ടസ്, ജനസേവ ചെയർമാൻ ജോസ് മാവേലി ,പ്രസിഡൻ്റ് അഡ്വ ചാർളി പോൾ എന്നിവർ ചേർന്ന് സൗജന്യമായി നല്കുന്ന ഭൂമിയുടെ ആധാരം കൈമാറി


Comment As:

Comment (0)