പൊതു ഇടങ്ങൾ മദ്യവത്കരിക്കരുത്. കേരള മദ്യവിരുദ്ധ ഏകോപന സമിതി
കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ ആരംഭിക്കാനുള്ള നീക്കം ജനദ്രോഹപരമാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി.'
'ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ ഈ നീക്കത്തെ പ്രതിരോധിക്കും. പൊതു ഇടങ്ങൾ മദ്യവത്ക്കരിക്കുന്നത് യാത്രക്കാരുടെ സ്വൈര്യ ജീവിതത്തെയും സഞ്ചാരത്തെയും ബാധിക്കും. മദ്യപിച്ച് ട്രെയിനുകളിൽ യാത്ര ചെയ്യുന്ന സാഹചര്യമുണ്ടാകും. വൈറ്റില , വടക്കേക്കോട്ട സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ പ്രീമിയം ഔട്ട്ലെറ്റുകൾ തുറക്കുന്നത്. മദ്യപാന കേന്ദ്രങ്ങൾ സാമൂഹ്യദുരന്തങ്ങൾ ആകും സൃഷ്ടിക്കുക.
ഈ നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം.
കൊച്ചിയിൽ ചേർന്ന കേരള മദ്യവിരുദ്ധ ഏകോപന സമിതി നേതൃയോഗം സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ചാർളി പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ കുരുവിള മാത്യൂസ് ,ഷൈബി പാപ്പച്ചൻ , ടി.എം വർഗ്ഗീസ്,ഹിൽട്ടൺ ചാൾസ്, ജോൺസൺ പാട്ടത്തിൽ' പി എച്ച് ഷാജഹാൻ, കെ കെ വാമലോചന നൻ ,ഏലൂർ ഗോപിനാഥ്, രാധാകൃഷ്ണൻ കടവുങ്കൽ ,ജെംയി സ് കോറമ്പേൽ , എം.എൽ ജോസഫ്,തുടങ്ങിയവർ പ്രസംഗിച്ചു.



