ആനച്ചാലിലെ സ്ഫോടന വസ്തുക്കളുടെ മോഷണം പോലിസ് ഇരുട്ടിൽ തപ്പുന്നു വെടിമരുന്നുകൾ തീവ്രവാദികളുടെ കൈയിലെത്തിയോ?

കരുമാല്ലൂർ : ആനച്ചാലിൽ 75 ലക്ഷം രൂപയുടെ പടക്കം മോ ഷണം പോയ  കേസിൽ സംഭവം നടന്ന് 4 മാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാതെ ഇരുട്ടിൽ തപ്പി ആലങ്ങാട് പോലീസ്. പോലീസിന്റെ അനാസ്ഥക്കെതിരെ ഉന്ന തങ്ങളിൽ പരാതി നൽകാനൊരുങ്ങുകയാണ് ഉടമകൾ. 20 24 സെപ്തംബർ 26 നാണ് ആനച്ചാലിൽ പ്രവർത്തിക്കുന്ന ബർമ്മ ഫയർ വർക്സിൽ നിന്നും കമ്പിത്തിരി, മേശപ്പു, ച ക്രം, റോക്കറ്റ്, ഗുണ്ട് എന്നിവയും ഇവ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളും ഉൾപ്പെടെ 75 ലക്ഷം രൂപയു ടെ പടക്കങ്ങൾ മോഷണം പോയത്. കൂടാത ഓഫിസിലു ണ്ടായിരുന്ന എയർ കണ്ടീഷണർ, പമ്പ് സെറ്റ് , സിസിടിവി-ഡി.വി.ആർ, ഓഫീസിൽ സൂക്ഷിച്ചിരുന്ന 2000 രൂപ ഉൾപ്പെ ടെ 76.50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി എഫ്. ഐ. ആറിൽ പറയുന്നു. ദീപാവലി വിൽപ്പന മുന്നിൽ കണ്ടാണ് ഇത്രയും അധികം പടക്കങ്ങൾ സൂക്ഷിച്ചതെന്ന് ഉടമകൾ വ്യക്തമാക്കിയിട്ടുണ്ട്. സംഭവ സ്ഥലത്ത് വിരലയാള വിദഗ്ദർ , ഡോഗ് സ്ക്വാഡ് എന്നീ സംഘങ്ങളെത്തി പരിശോധന നടത്തിയിരുന്നു. കടയുടെ പിന്നിലെ വാതിൽ തകർത്തായിരുന്നു മോഷണം. ഇത്രയും വലിയ മോഷണം നടന്ന് 4 മാസം കഴിഞ്ഞിട്ടും പ്രതികളിലെക്കെത്താനുള്ള ഒരു സൂചന പോലും പോലീസിനു ലഭിച്ചിട്ടില്ല. പറവൂർ കണ്ണത്തുശേരി വീട്ടിൽ രമണി രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് ബർമ്മ ഫയർ വർക്സ്. മകൾ ഷിമയാണ് മോഷണം സംബന്ധിച്ച വിവരങ്ങൾപോലീസിനു നൽകിയത്. ലോക്കൽ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ മറ്റെതങ്കിലും പ്രത്യേക യൂണിറ്റിന് അന്വേഷണം കൈമാറണമെന്ന ആവശ്യം ഉടമകൾ ഉന്നയിക്കുമെന്നാണ് സൂചന.അടുത്തിടെ ആലങ്ങാട് സ്റ്റേഷൻ പരിധിയിൽ നിരവധി മോഷണങ്ങളും, മോഷണ ശ്രമങ്ങളും നടന്നിട്ടും ഒരു കേസിൽ പോലും പ്രതികളെ പിടികൂടുവാൻ പോലീസിനു കഴിഞ്ഞിട്ടില്ല. മോഷണം നടന്നാൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കൽ , വിരലടയാള വിദഗ്ദർ , ഡോഗ് സ്ക്വാഡ് എന്നീ സംഘങ്ങളെ വരു ത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്  ഇവരുടെ പതിവു രീതി. തുടർച്ചയായി നടക്കുന്ന മോഷണങ്ങളിൽ പ്രതികളെ പിടികുടാത്തത് ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധനത്തിന് ഇടയാക്കിയിട്ടുണ്ട്


Comment As:

Comment (0)