രാസലഹരികൾ കേരളത്തെ ഭ്രാന്താലയമാക്കുന്നു.

 

അങ്കമാലി. 
രാസലഹരികളുടെ വ്യാപനം കേരളത്തെ ഭ്രാന്താലയമാക്കി മാറ്റുകയാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു.

കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും അങ്കമാലി മർച്ചൻറ് അസോസിയേഷൻ യൂത്ത് വിംഗിൻ്റെയും നേതൃത്വത്തിൽ അങ്കമാലിയിൽ ലഹരിവ്യാപനത്തിനെതിരെ നടത്തിയ പ്രതിഷേധ സമരജ്വാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളം ലഹരി കേന്ദ്രമായി മാറുകയാണ്. രാസലഹരികളുടെ ഉപഭോഗവും വ്യാപനവുമാണ് ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണി.ലഹരിക്ക് അടിമപ്പെടുന്നവരിൽ ക്രൂരതയുടെ വിളയാട്ടമാണ് നടക്കുന്നത്. രാസലഹരികൾ എലിക്കെണിപോലെയാണ്. പെട്ടാൽ പെട്ടു .അതിൽ നിന്ന് രക്ഷപ്പെടുക പ്രയാസമാണ്. നിരോധിക്കപ്പെട്ട രാസ
ലഹരികളുടെ വ്യാപനം സർക്കാരിൻ്റെ പിടിപ്പുകേടാണന്നും രാസലഹരികൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നീങ്ങണമെന്നും ചാർളി പോൾ പറഞ്ഞു.

അങ്കമാലി മർച്ചൻറ് അസോസിയേഷൻ യൂത്ത് വിംഗ് പ്രസിഡൻറ് കെ.ഒ. ബാസ്റ്റിൻ അധ്യക്ഷനായി. മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻറ് ജോണി കുരിയാക്കോസ്, ജില്ല ട്രഷറർ അജ്മൽ കാമ്പായി, സെക്രട്ടറി
സാൻജോ ജോസഫ്, വൈസ് പ്രസിഡൻറ് റോജിൻ ദേവസി, കുരുവിള മാത്യൂസ്, ഷൈബി പാപ്പച്ചൻ, ജെയിംസ് കോറമ്പേൽ, എം.എൽ ജോസഫ്, കെ.ഡി. വർഗീസ്, ജോണി പിടിയത്ത്, ബെന്നി പൈനാടത്ത്, ബേബി ചക്യേത്ത് എന്നിവർ പ്രസംഗിച്ചു.

 

 


Comment As:

Comment (0)