കൊച്ചി പോർട്ട് ട്രസ്റ്റിൻ്റെ സ്ഥലം കയ്യേറി അനധികൃത കച്ചവടവും, നിയമവിരുദ്ധ പ്രവർത്തനങ്ങളും, നടപടിക്കായ് ലോക്കൽ പോലീസ്, മൗനം പാലിച്ച് പോർട്ട് ട്രസ്റ്റ്
കൊച്ചി: രാജ്യ സുരക്ഷാ പരമായി അതീവ പ്രാധാന്യവും, കോടികൾ വിലമതിക്കന്നതുമായ പോർട്ട് ട്രസ്റ്റിൻ്റെ കീഴിലുള്ള " വളപ്പ് " ബീച്ച് മേഖലയിൽ വ്യാപകമായി സ്വകാര്യ വ്യക്തികളും സംഘടനകളും കയ്യേറി കച്ചവടവും, മറ്റ് നിയമ ലംഘനങ്ങളും നടത്തി അധീശത്വം സ്ഥാപിച്ചതിനെ തുടർന്ന് ഈ സ്ഥലത്തിൻ്റെ ഉടമസ്ഥരായ പോർട്ട് ട്രസ്റ്റിനോടു് അടിയന്തിരമായി ജാഗ്രത പാലിക്കാനും പ്രസ്തുത സ്ഥലം സുരക്ഷിത സംവിധാനത്തിനുള്ളിൽ കൊണ്ടു് വരാൻ നടപടിയെടുക്കണമെന്നും സംസ്ഥാന പോലീസിൻ്റെ ലോക്കൽ വിഭാഗവും,സ്പെഷൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിട്ടും പോർട്ട് അധികൃതർ വെറും നിസ്സംഗരായി കൈയ്യേറ്റക്കാർക്ക് എല്ലാവിധ ഒത്താശകളും ചെയ്തു കൊടുക്കുന്നതായി സംശയിക്കുന്നു, ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി നിരവധി ഹോട്ടലുകളും ടീ ഷോപ്പുകളും നടത്തുന്ന ഇവിടെ അന്യസംസ്ഥാന തൊഴിലാളികളെന്ന പേരിൽ നിരവധി പേർ ദൈനം ദിനം വന്നുപോകുന്നുണ്ട്, ചില പ്രാദേശിക വിഷയങൾ ഉള്ളതിനാൽ തീരദേശ പോലീസോ, പോർട്ടിൻ്റെ സംരക്ഷണ ചുമതലയുള്ള കേന്ദ്രസേനകളോ ഇങ്ങോട്ടു് എത്തി നോക്കുന്നുമില്ല, പഞ്ചായത്തിൻ്റെ മെമ്പർ ഉൾപ്പെടെയുള്ളവർ ഇത് പഞ്ചായത്തിൻ്റെ സ്ഥലമല്ല എന്നും അതിനാൽ ആരൊക്കെ എന്തൊക്കെ ചെയ്താലും ഞങ്ങൾക്ക് വിഷയമല്ല എന്ന നിലപാടാണ്, ഇവിടെ പ്രവർത്തിക്കുന്ന ഭക്ഷ്യ വിപണന്നുള്ള ഒരു കടക്കും ചട്ടപ്രകാരമുള്ള തദ്ദേശഭരണ സംവിധാനങ്ങളുടെയോ, ഫയർ ആൻ്റ് റെസ്ക്യു വിഭാഗത്തിൻ്റെയോ,ആരോഗ്യ വിഭാഗത്തിൻ്റെയോ യാതൊരു വിധ സർട്ടിഫിക്കറ്റുകളുമില്ല, ഇവിടെ വിദ്യാർത്ഥികളും മധ്യവയസ്കരും വരെ ലിംഗഭേദമില്ലാതെ എപ്പോഴും പ്രത്യേകിച്ച് രാത്രികാലങ്ങളിലും സന്ദർശകരാണ്, പ്രാഥമികമായി തന്നെ മയക്കുമരുന്നു വിപണനവും ഉപയോഗവും യഥേഷ്ടം നടക്കുന്നുണ്ടെന്ന് വ്യക്തമാകും,, ഇവിടുത്തെ ക്രമസമാധാന വിഷയമുൾപ്പെടെയുള്ളവ കൈകാര്യം ചെയ്യാൻ ലോക്കൽ പോലീസിന് പലവിധ തടസ്സങ്ങളും നേരിടേണ്ടതുണ്ട്, സേന നടപടികൾക്ക് മതിയായ അംഗബലമോ, വേണ്ടത്ര ഇൻ്റലിജൻസ് ഇൻഫർമേഷനോ, ഉപയോഗപ്പെടുത്താനും സാധിക്കുന്നില്ല, സംസ്ഥാന പോലീസിൻ്റെ ഭാഗത്ത് നിന്ന് നിയമ Goodmorning മുതിർന്നാൽ ഇത് കേന്ദ്ര സർക്കാരിൻ്റെ സ്ഥലമാണ് എന്ന പ്രാദേശിക വാദമായിരിക്കം ഉയരുക, കേന്ദ്ര സർക്കാർ അവരുടെ സ്ഥലം സംരക്ഷിക്കാൻ നടപടിയെടുക്കാൻ ലോക്കൽ പോലീസിന് കൃത്യമായ പിന്തുണ കൊടുക്കാൻ സാധിക്കും, അതുവഴി തീരം വഴിയുള്ള വിധ്വംസക പ്രവർത്തനങ്ങളും ബീച്ചിൽ നടത്തുന്ന നിയമ ലംഘനങ്ങളും ഒഴിവാക്കാൻ സാധിക്കും



