ആയുർവേദാശുപത്രിയിൽ ഫാർമസിസ്റ്റും ഹാജർ, വാർഡുമെമ്പർക്ക് നാട്ടുകാരുടെ പ്രശംസ

അങ്കമാലി, :    മൂക്കന്നൂർ പഞ്ചായത്തിലെ ആയിരക്കണക്കിന് പേരുടെ ആശ്രയ കേന്ദ്രമായ ആയുർവേദ ആശുപത്രിയിൽ പ്രഗത്ഭ യായ ഡോക്ടറും ഗുണമേന്മയുള്ള മരുന്നുകളും ഉണ്ടായിട്ട് പഞ്ചായത്തിൽ നിന്ന് നിയമിക്കേണ്ട ഫാർമസിസ്റ്റിൻ്റെ കുറവ് മൂലം ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ എടുത്തു നൽകാൻ യോഗ്യതയുള്ള ജോലിക്കാർ ഇല്ലാതെയിരുന്നത് നിരവധി ആളുകൾക്ക് ബുദ്ധിമുട്ടായ കാര്യങ്ങൾ " മിഷൻ ന്യൂസ്, " പ്രസിദ്ധീകരിച്ചിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ട വാർഡ് മെമ്പറും  ഹെൽത്ത് ആൻ്റ് എജ്യൂക്കേഷൻ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർപേഴ്ൺ സിനി മാത്തച്ചൻ്റെ നിരന്തരവും കഠിന പ്രത്നത്തിൻ്റെയും ഫലമായാണ് ഈ നിയമനം സാധ്യമായത്''  ഇവിടുത്തെ കുറവ് പരിഹരിക്കാൻ നിരന്തരം പഞ്ചായത്തും, സർക്കാരുമായും കത്തിടപാടുകൾ നടത്തിയും വ്യക്തിപരമായും പ്രയത്നിച്ചതിൻ്റെ ഫലമായി ഭരണ സമിതി നടപടിക്രമം പാലിച്ച് യോഗ്യതയുള്ള ഒരാളെ കണ്ടെത്തി ആശുപത്രിയുടെ പ്രവർത്തനം സുഗമമായി തുടർന്നു പ്രവർത്തിച്ചിച്ചു തുടങ്ങി, നിയമനം താത്കാലികമാണെങ്കിലും സ്ഥിരമായ സംവിധാനം എത്രയും വേഗം പ്രായോഗികമാക്കാനും ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്, ചില സാങ്കേതിക തടസ്സങ്ങൾ നിയമനവുമായി നേരിടേണ്ടി വന്നെങ്കിലും നിലവിൽ അവിടെ ചുമതലയുള്ള ഡോക്ടറും ആരോഗ്യകാര്യ സ്റ്റാറ്റിംഗ് ചെയർ പേഴ്സണും  ഇക്കാര്യതിന് വേണ്ടി വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നത് പ്രാഥമികമായ് രോഗികളോടും നാട്ടുകാരോടും മറുപടി പറയാൻ ബാധ്യസ്ഥർ ഇവർ രണ്ട് പേരും മാത്രമായിരുന്നു. ജനങ്ങളുമായി അടുത്തിടപ്പെട്ടിരുന്നത് ഇവരായതുകൊണ്ട് മാത്രം കൂടുതൽ ആക്ഷേപങ്ങളും പരാതികളും അഭിമുഖികരിക്കേണ്ടിയിരുന്നതും ഇവരാണെന്നതിനായിരുന്നു. എറണാകുളം ജില്ലയിൽ തന്നെ മികച്ച സൗകര്യങ്ങുളും സ്ഥല ലഭ്യതയും ഉള്ള സ്ഥലത്ത് ആയുർവേദവും, ഹോമിയോ, അലോപ്പതി, എന്നിവ ഒരു കോമ്പൗണ്ടിൽ തന്നെ സ്ഥിതി ചെയ്യുന്നു എന്നതിനാൽ മലയോര മേഖല ഉൾപ്പെട്ട ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന ഈ ആശുപത്രി സമുച്ചയം ഒരു പരിധി വരെ പരാതി രഹിത സേവനങ്ങൾക്ക് നല്ല ഉദാഹരണമാണ്, വാർഡിലെ വികസനത്തിൻ്റെ അഭിമാനവുമാണ് ഇവിടുത്തെ ആരോഗ്യ സ്ഥാപനങ്ങൾ |


Comment As:

Comment (0)