ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ മായം കർശന നടപടി സ്വീകരിക്കണം. ഇന്ത്യൻ ആൻ്റി കറപ്ഷൻ മിഷൻ

ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ മായം കർശന നടപടി സ്വീകരിക്കണം.
 ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ.
...................................
 സംസ്ഥാനത്ത് വിവിധ കമ്പനികളുടെ ലേബലിൽ വെളിച്ചെണ്ണ, പാൽ, കറി മസാലകൾ തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ അമിതമായി രാസപദാർത്ഥങ്ങൾ ചേർത്തുള്ള മായം കലർന്ന ഉൾപ്പടങ്ങൾ നിരോധിക്കാൻ  സർക്കാർ അടിയന്തരം നടപടി സ്വീകരിക്കണമെന്നും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ഉൽപ്പന്നങ്ങൾ  കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ വിതരണം ചെയ്യുന്ന ഏജൻസിക്കെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ക്യാബിനറ്റ് യോഗം ആവശ്യപ്പെട്ടു മായം കലർന്ന ഭക്ഷ്യവസ്തുക്കൾ അന്യസംസ്ഥാനങ്ങളിൽ വിവിധതരം ബ്രാൻഡുകളിൽ കേരളത്തിയിൽ എത്തി ചേരുന്നു ഈ ഉൽപ്പന്നങ്ങൾ പരിശോധനകൾക്ക് വിധേയമാക്കണമെന്നും താലൂക്ക് തലങ്ങളിൽ  ഭക്ഷ്യ  ഉപദേശക സമിതികൾ രൂപീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ദേശീയ ചെയർമാൻ. ഡോക്ടർ. പി ആർ വി. നായർ. അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ്. അഡ്വ. ഡോക്ടർ. രാജീവ് രാജധാനി ഉദ്ഘാടനം നിർവഹിച്ചു സംസ്ഥാന പ്രസിഡണ്ട്. ഷിബു കെ തമ്പി. ദേശീയ സെക്രട്ടറി. കെ പി ചന്ദ്രൻ. സംസ്ഥാന ജനറൽ സെക്രട്ടറി.പി ടി ശ്രീകുമാർ. എൻ ആർ ജി.പിള്ള. ശ്രീരഞ്ജു. പി ആർ. വിനയൻ. സന്തോഷ് കൃഷ്ണൻ. പി ശ്രീകുമാർ. സുജിത്ത് കുമാർ. ഉണ്ണികൃഷ്ണൻ ചോലയിൽ. പുഷ്പൻ. കെ. എന്നിവർ പ്രസംഗിച്ചു


Comment As:

Comment (0)