സി.പി.എം ശൂരനാട് ഏരിയ കമ്മിറ്റി അംഗത്തിൻ്റെ പമ്പയിലെ കടയിൽ നിന്നും ഒന്നരലക്ഷം രൂപ മുക്കിയ ശൂരനാട്ടെ കളിക്കത്തറയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും കുടുങ്ങി.
സിപിഎം ശൂരനാട് ഏരിയ കമ്മിറ്റി അംഗത്തിന്റെ പമ്പയിലെ കടയിൽ നിന്നും ഒന്നരലക്ഷം രൂപ മുക്കിയ ശൂരനാട്ടെ കളിക്കത്തറയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും കുടുങ്ങി.
ശൂരനാട്/പമ്പ: മകരവിളക്കിനോട് അനുബന്ധിച്ചു ശബരിമലയിൽ ദർശനത്തിനു വന്ന ആന്ധ്ര സ്വദേശിയുടെ ഫോൺ മോഷണം പോയതുമായി ബന്ധപ്പെട്ട് പമ്പയിലെ കടയിൽ പോലീസ് പരിശോധന നടത്തിയപ്പോൾ ആണ് ശൂരനാട് കളീക്കത്തറ സ്വദേശിയും CPM ബ്രാഞ്ച് സെക്രട്ടറിയും അനിയനും കുടുങ്ങിയത്. കട ഉടമയായ സിപിഎം ഏരിയ കമ്മിറ്റി അംഗം സംശയം തോന്നി പോലീസിനെ കൊണ്ട് പരിശോധിപ്പിച്ചതാണെന്നും പറയപ്പെടുന്നു.
ശൂരനാട് ലോക്കൽ കമ്മിറ്റിക് കീഴിലുള്ള ബ്രാഞ്ച് ന്റെ സെക്രട്ടറി ആയ യൂവാവ് ആണ് കുടുങ്ങിയത്. പോലീസ് കേസ് എടുത്താൽ പലമ്പാമ്പത്തിക സ്രോതസും കാണിക്കേണ്ടി വരുവന്നതിനാൽ കേസ് ആക്കാതെ സഖാക്കക്കളുടെ കോടതി തന്നെ പ്രശ്നം പരിഹരിച്ചതായി അറിയപ്പെടുന്നു. നിലവിൽ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾക്ക് 5% മുതൽ 12% വരെയുള്ള GST കൊടുക്കണം. ഈ ഹോട്ടലിൽ GST ഉള്ള ഒരു ബില്ലു പോലും ഇല്ലാതെ പഴയ കാലം ഓർമിപ്പിക്കുന്ന തുണ്ടുകടലാസിൽ കഴിച്ച ഭക്ഷണത്തിൻ്റെ തുക എഴുതി കൊടുക്കുകയാണ് ചെയ്യുന്നത്. ഈ തുണ്ടു പേപ്പറുമായി ചെന്ന് ക്യാഷ് കൗണ്ടറിൽ ക്യാഷ് കൊടുക്കുന്നു. ഈ ഹോട്ടലിൽ ഇത്തരത്തിൽ ആറ് കൗണ്ടറുകളാണ് ഉള്ളത്. ഇരുന്നൂറ്റി അമ്പതോളം തൊഴിലാളികൾ ഇവിടെ പണിയെടുക്കുന്നുണ്ട് .ഉദ്ദേശം ഒരു കോടിയുടെ കച്ചവടം ദിവസവും നടക്കുന്നുണ്ട്. തിരക്കുള്ള ദിവസങ്ങളിൽ മൂന്നും നാലും കോടികളുടെ കച്ചവടം നടന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. എണ്ണി തിട്ടപ്പെടുത്തുവാൻ പോലും പറ്റാത്ത ഈ പണത്തിൽ നിന്നും ജോലിക്കാരായി നില്ക്കുന്ന സഖാക്കൾ മോഷ്ടിച്ചാൽ മുതലാളിയായ ഏരിയ കമ്മറ്റിയംഗം എങ്ങനെ പരാതിപെടും. സർക്കാരിലേക്ക് കൊടുക്കേണ്ട GST പറ്റിച്ചു കോടികൾ സമ്പാദിക്കുന്ന നമ്മുടെ സഖാക്കളുടെ സ്ഥാപനങ്ങളിൽ ഒരു പരിശോധന പോലും ഉദ്യോഗസ്ഥർ നടത്താറില്ല. അവർ ഒന്നും അറിയാത്ത രീതിയിൽ കണ്ണ് അടച്ചു ഇരുണ്ടാക്കുന്നവരാണ്.
41 ദിവസത്തെ മണ്ഡലകാലത്തിനു ശേഷം നാട്ടിൽ വന്നിട്ട് തിരിച്ച് ചെന്നതിന് ശേഷമാണ് ഈ കള്ളത്തരം പിടിക്കപ്പെട്ടത്.
41 വരെ എത്ര രൂപ നഷ്ട്ടം ആയിട്ടുണ്ടെന്ന് കണ്ടുപിടിക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ് കട മുതലാളി ആയ ഏരിയ കമ്മിറ്റി അംഗം.
സിപിഎം നേതാവിനെ തന്നെ പറ്റിക്കാൻ ശ്രമിച്ച ബ്രാഞ്ച് സെക്രട്ടറി, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ താഴെത്തട്ടിൽ ഉള്ള നേതാക്കൾ തന്നെ പണം കണ്ടാൽ കണ്ണ് മഞ്ഞളിക്കുന്ന അവസ്ഥയിൽ ആണ് ഇപ്പോൾ ശൂരനാട്ടെ സഖാക്കൾ.



