തനിമ കലാസാഹിത്യ വേദി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോക്ടർ അബ്ദുൾ റഹീം , നൊച്ചിമ രചിച്ച പുസ്തകത്തിൻ്റെ പ്രകാശനം നടന്നു.

 

       എടത്തല   :എടത്തല ശാന്തിഗിരി ആശ്രമത്തിൽ നടന്ന ചടങ്ങിൽ തനിമ കലാ സാഹിത്യ വേദി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോക്ടർ അബ്ദുൾ റഹീം നൊച്ചിമ രചിച്ച
ഇൻഡ്യൻ മുസ്‌ലിംകൾ അതിജീവനത്തിൻ്റെ വഴി എന്ന പുസ്തകത്തിൻ്റെ പ്രകാശനം അഡ്വക്കേറ്റ് ഹാരിസ് ബീരാൻ MP നിർവ്വഹിച്ചു.
ശരീഅത്ത് അക്കാദമി ചെയർമാൻ ഓണമ്പിള്ളി അബ്ദുൾ സലാം മൗലവി പുസ്തകം ഏറ്റുവാങ്ങി കുഴിക്കാട്ടുകര മുസ്‌ലിം ജമായത്ത് പ്രസിഡൻ്റ് അനസ്സ് വിരിപ്പിൽ അബ്ദുൾ റഷീദ് ബദരി, അബ്ദുൾ റസാഖ് ഫൈസി നിസ്സാമുദീൻ ഖാസിമി മുഹമ്മദ് PK മൂസ്സാ എന്നിവർ ആശംസകൾ നേർന്നു സെക്രട്ടറി സമദ്കുന്ന കാവ് പുസ്തകം പരിചയപ്പെടുത്തി തനിമ ജില്ല പ്രസിഡൻ്റ് ഷംസു പുക്കാട്ടു പടി അധ്യക്ഷതവഹിച്ചു തനിമ പുക്കാട്ടുപടി ചാപ്റ്റർ പ്രസിഡൻ്റ് ഹാരിസ് മൂപ്പൻ നന്ദി രേഖപ്പെടുത്തി


Comment As:

Comment (0)