വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി ലോഗോ ആലേഖനം ചെയ്തു കൊണ്ടുള്ള സ്റ്റാമ്പിൻ്റെ പ്രകാശനകർമ്മം നടന്നു.

അങ്കമാലി: ലിറ്റിൽ ഫ്ളവർ നേത്രചികിത്സ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി ലോഗോ ആലേഖനം ചെയ്തുകൊണ്ട് തപാൽ വകുപ്പ് പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പിന്റെ പ്രകാശനകർമ്മം മന്ത്രി പി. രാജീവ് തപാൽ സ്റ്റാമ്പിന്റെ കോപ്പി എൽ. എഫ്. ഹോസ്പിറ്റൽ ഡയറക്ടർ റവ. ഡോ. തോമസ് വൈക്കത്തുപറമ്പിലിന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. അസി. ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, ഗ്ലോക്കോമ വിഭാഗം മേധാവി ഡോ. കെ. ഗിരിജ തുടങ്ങിയവർ പ്രസംഗിച്ചു. ജൂബിലിയുടെ ഭാഗമായി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെയും യു. സി. കോളേജിലെയും നാഷണൽ സർവീസ് സ്‌കീമിന്റെ സഹകരണത്തോടെ എറണാകുളം ജില്ലയെ സമ്പൂർണ്ണ തിമിര വിമുക്തമാക്കാനുള്ള സൗജന്യ നേത്രചികിത്സ പദ്ധതിയായ ദൃഷ്ടി 2024-2025 ന്റെ ഉദ്ഘാടനവും മന്ത്രി പി. രാജീവ് നിർവഹിച്ചു. വജ്രജൂബിലിയോടനുബന്ധിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതി നടപ്പിലാക്കികൊണ്ട് എൽ. എഫ്. ആശുപത്രി ആതുര ശുശ്രുഷ മേഖലയിൽ കേരളത്തിന് മുഴുവൻ മാതൃകയാകുകയാണെന്നു മന്ത്രി പറഞ്ഞു. ആശുപത്രി മാനേജ്മെന്റിനെയും ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.

ഒരു വർഷത്തിനുള്ളിൽ ജില്ലയെ സമ്പൂർണ്ണ തിമിര വിമുക്തമാക്കുക എന്നതാണ് ദൃഷ്ടി 2024-2025 പദ്ധതിയുടെ ലക്ഷ്യമെന്ന് എൽ. എഫ് ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ പറഞ്ഞു. യു. സി. കോളേജ് യൂണിയൻ പ്രതിനിധികളുടെ നേതൃത്വത്തിൽ ശേഖരിച്ച നേത്രദാന സമ്മത പത്രങ്ങൾ എൽ. എഫ്. ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ ഏറ്റുവാങ്ങി


Comment As:

Comment (0)


A PHP Error was encountered

Severity: Core Warning

Message: PHP Startup: Unable to load dynamic library 'monarxprotect-php72.so' (tried: /opt/alt/php72/usr/lib64/php/modules/monarxprotect-php72.so (/opt/alt/php72/usr/lib64/php/modules/monarxprotect-php72.so: cannot open shared object file: No such file or directory), /opt/alt/php72/usr/lib64/php/modules/monarxprotect-php72.so.so (/opt/alt/php72/usr/lib64/php/modules/monarxprotect-php72.so.so: cannot open shared object file: No such file or directory))

Filename: Unknown

Line Number: 0

Backtrace: