ഫാമുകാരെ വിരട്ടി പണം പിരിക്കൽ, പാർട്ടിയിൽ അസ്വാരസ്യം ,പൊറുതി മുട്ടി, കർഷകർ

കൊച്ചി: എറണാകുളം ജില്ലയുടെ മലയോര മേഖലയായ അങ്കമാലി അയ്യം പുഴ പഞ്ചായത്തിൽ ഉപജീവന മാർഗം ആരംഭിച്ച "പന്നി, കോഴി, ഫാമുകളിൽ നിന്ന് പാർട്ടിയുടെ പേരിൽ രസീതു നൽകിയും അല്ലാതെയും നിർബന്ധിത പിരിവു നടത്തുന്നതായ് ചെറുകിട കർഷകർ, പട്ടാപകൽ പോലും കാട്ടാന ശല്യം രൂക്ഷമായ ഈ വന സമീപ പഞ്ചായത്തിൽ ആകെയുള്ളത് വിരലിലെണ്ണാവുന്ന കോഴി വളർത്തലും, പന്നിയെ വളർത്തലുമായ സംരംഭങ്ങളാണ്, പൊല്ഷൻ്റെ പേരിൽ ഭീഷണിപ്പെടുത്തിയാണ് പതിനായിരങ്ങൾ വാങ്ങുന്നത്, പിരിക്കുന്നവരുടെ പാർട്ടിയാണ് പഞ്ചായത്ത് ഭരിക്കുന്നത് എന്നതിനാൽ അവരെ വെറുപ്പിക്കാൻ പറ്റുകയില്ല എന്നാൽ ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണ് ഇവിടെ ഫാമുകൾ നടത്തുന്നത്, പരമ്പരാഗത പാർട്ടിക്കാരല്ല പിരിവ് തൊഴിലാളികളായി പ്രത്യക്ഷപ്പെടുന്നത് എന്നതാണ് രസകരം, കോൺഗ്രസ്, ജനതാദൾ, എന്നിവയിൽ നിന്നു കൊണ്ട് പരമാവധി പിരിവുകൾ നടത്തി അവസരം കഴിഞ്ഞപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേക്കേറി ഇപ്പോൾ പിരിവ് തങ്ങളുടെ ജോലിയും അവകാശവുമാണെന്ന് സ്ഥാപിച്ചാണ്, പിച്ച ചട്ടിയിൽ കയ്യിട്ടു വരുന്നത്, മറ്റ് പാർട്ടികളിൽ നിന്ന് ചില സന്ദർഭങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ചേക്കേറിയ ഒന്ന് രണ്ട് വ്യക്തികൾ കാണിക്കുന്ന ഇത്തരം മോശം പ്രവണതകളെ യഥാർത്ഥ പാർട്ടി പ്രവർത്തകർ പാർട്ടി വേദികളിൽ പ്രതികരിച്ചിട്ടുണ്ട്, ഈ പിരിവുകാർക്കെതിരെ പാർട്ടിയിൽ ശക്തമായ വിയോജിപ്പും പ്രതിഷേധവും നടക്കുന്നുണ്ട്, അയ്യം പുഴ പഞ്ചായത്തിലെ പോർക്കുന്നു പാറക്ക് സമീപമുള്ള രണ്ട് ഫാമുകളിൽ നിന്നാണ് ഇങ്ങനെ പണം പിരിക്കുന്നത്, പിരിവുകാരെ പേടിച്ച് ആരും ഇവിടെ ഒരു സംരംഭം തുടങ്ങാൻ വരുന്നുമില്ല, അടുത്തിടെ തുടങ്ങാനിരുന്ന ചപ്പാത്തി യൂണിറ്റിനെതിരെ പെയിൻ്റ് കമ്പനിയാണ് വരുന്നതെന് പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പ്രചരിപ്പിച്ച് അവരെ ഓടിച്ചു വിട്ടു, കാട്ടാന ശല്യം രൂക്ഷമായതോടു കൂടി ഇവിടെ യാതൊരു വിധ കൃഷിയും സാധ്യമല്ലാതായി കഴിഞ്ഞതിനെ തുടർന്ന് ജനങ്ങൾ ജീവിക്കാൻ തൊഴിലും കൃഷിയുമില്ലാതെ അരക്ഷിതാവസ്ഥയിൽ നിൽക്കുമ്പോഴാണ് ജീവസന്ധാരണത്തിനായ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് പാർട്ടിയുടെ പേരിൽ ഗുണ്ടാ പിരിവ് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്തായാലും നാട്ടിൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടതോടെ ഒരു പരിഹാരം പാർട്ടിക്കുള്ളിൽ നിന്ന് തന്നെയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അയ്യം പുഴ നിവാസികൾ


Comment As:

Comment (0)