കാർട്ടൂൺ കോൺക്ലേവ് സമാപിച്ചു.

 

     കൊച്ചി:

മൂന്ന് ദിവസമായി തേവര സേക്രട്ട് ഹാർട്ട് കോളേജിൽ നടന്ന കാർട്ടൂൺ കോൺക്ലേവ് ഡൂഡിൽ ഡേയ്സ് സമാപിച്ചു. കേരള കാർട്ടൂൺ അക്കാദമിയും തേവര സേക്രഡ് ഹാർട്ട്‌ കോളേജിലെ മീഡിയ സ്കൂളായ എസ് എച്ച് സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനും സംയുക്തമായാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. സമാപന ദിവസമായ ഒക്ടോബർ 2 ന് നടന്ന പാനൽ ചർച്ചയുടെ വിഷയം പബ്ലിക് റിലേഷനും പരസ്യങ്ങളും കാർട്ടൂണും എന്നായിരുന്നു. കാർട്ടൂൺ കോൺക്ലേവ് ഡയറക്ടർ  അനൂപ് രാധാകൃഷ്ണൻ മോഡറേറ്റർ ആകുന്ന പാനൽ ചർച്ചയിൽ കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർനാഥ്, പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ  ഗവേണിംഗ് കൌൺസിൽ ഡയറക്ടർ & സെക്രട്ടറി ഡോ.ടി വിനയകുമാർ എന്നിവർ പങ്കെടുത്തു. കാർട്ടൂണിന്റെ ആർട്ടിസ്റ്റിക് ഇന്റലിജൻസ് വേഴ്സസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ ശബരീഷ് രവി സംവദിച്ചു.
സമാപന സമ്മേളനത്തിൽ ഡോ: മേരി അനിത മുഖ്യ അതിഥിയായിരുന്നു.


Comment As:

Comment (0)