ഓണക്കോടി യെടുക്കനായി നാളുകളായി സൂക്ഷിച്ചു വച്ച കുടുക്ക നിക്ഷേപം വയനാട്ടിലെ ദുരിതബാധിതർക്കായി കുഞ്ഞുമക്കൾ സമർപ്പിച്ചത്

      അങ്കമാലി   :അങ്കമാലി, മഞ്ഞപ്ര ഫൊറോനയുടെ കീഴിലുള്ള  സെബിപുരം സെൻ്റ് സെബാസ്റ്റ്യൻ പള്ളി ഇടവകാംഗങ്ങളായ കൊടുങ്ങൂക്കാരൻ ബെറ്റി, ഇന്ദു എന്നിവരുടെ മക്കളായ ബ്ലസ്സൻ, ബിൻ്റ എന്നിവരാണ് ഓണക്കോടിയെടുക്കാനായി നാളുകളായി താലോലിച്ച് സൂക്ഷിച്ചു വച്ച കുടുക്ക നിക്ഷേപം വയനാട്ടിലെ ദുരിതബാധിതർക്കായി സമർപ്പിച്ചത്.

5-ാം ക്ലാസ്സിലെയും രണ്ടാം ക്ലാസിലെയും വിദ്യാർത്ഥികളാണ് ഇവർ.

സർക്കാരിൻ്റെ Life പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പണി തീരാത്ത കൊച്ചു വീട്ടിലാണ് താമസമെങ്കിലും, രോഗികളായ മാതാപിതാക്കളുടെ ചികിത്സയ്ക്കു വേണ്ടി സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുമ്പോഴും തങ്ങളുടെ മക്കളുടെ ആഗ്രഹത്തിന് സമ്മതം നൽകിക്കൊണ്ട് മാതാപിതാക്കളായ ബെറ്റിയും ഇന്ദുവും മാതൃകയായി.... 

സെബിപുരം പള്ളിയിലെ മതബോധന വിദ്യാർത്ഥികൾ സമാഹരിച്ച തുകയോടൊപ്പം തങ്ങളുടെ സ്വപ്നമായ കുടുക്ക നിക്ഷേപം ഇടവക വികാരിയെ ഏൽപ്പിച്ചു കൊണ്ട് ഈ കുരുന്നുകൾ മറ്റെല്ലാവർക്കും തന്നെ പ്രചോദനമായി.

വികാരി ഫാ. ഷാൻലി ചിറപ്പണത്ത്, ഹെഡ്മിസ്ട്രസ് ഷൈനി ജോസ് കാച്ചപ്പിള്ളി, സ്കൂൾ ലീഡേഴ്സ് അലോഷ്യസ് ബിജു, അനിയമോൾ ബെന്നി, കുടുക്ക നിക്ഷേപം നൽകിയ ബ്ലസ്സൻ, ബിൻ്റ എന്നിവർ സമീപം.


Comment As:

Comment (0)