ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ ജോലിക്കിയിടയൽമരണപ്പെട്ടജോയിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകുക.

തിരുവനന്തപുരം:

ശുചീകരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ആധുനിക  ഉപകരണങ്ങൾ ഈ കാലഘട്ടത്തിൽ സുലഭമായി  ലഭ്യമാണെന്നിരിക്കെ മനുഷ്യരുടെ ജീവിതാവസ്ഥ മുതലെടുത്തുകൊണ്ട് ഒരുവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാതെ ഇത്തരം പ്രവർത്തനങ്ങൾക്കായി മനുഷ്യജീവനുകളെ കുരുതി കൊടുക്കുന്നതിന്റെ ഉത്തരവാദിത്വം ഭരണകൂടത്തിന് തന്നെയാണ് ! 

കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോടിന്റെ ഇന്നത്തെ ദുരിത പൂർണമായ അവസ്ഥയ്ക്ക് കാരണം ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥ തന്നെയാണെങ്കിലും റെയിൽവേക്കും ജോയിയുടെ മരണത്തിൽ പങ്കുണ്ട്.  റെയിൽവേ ട്രാക്കിന് അടിയിൽ കൂടി പോകുന്ന ഭാഗത്ത് ശുചീകരണത്തിനായി റെയിൽവേ നൽകിയ കരാർ പ്രകാരമുള്ള തൊഴിലാളിയായിരുന്നു മരണപ്പെട്ട ജോയി.

അതുകൊണ്ടുതന്നെ ഭരണകൂടം അനാസ്ഥയുടെ ഇരയായി മരണപ്പെട്ട ജോലിയുടെ നിർധനമായ കുടുംബത്തിന് സംസ്ഥാനം ഭരണകൂടവും റെയിൽവേയും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം.  ഒപ്പം അടിയന്തര ദുരിതാശ്വാസമായി പത്ത് ലക്ഷം രൂപ വീതം ഉടനടി അനുവദിക്കുക.ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ശ്രീ ഷിബു കെ. തമ്പി അദ്ധ്യക്ഷതവഹിച്ചു.
                     റിപ്പോർട്ടർ:  സാജു തറനിലം


Comment As:

Comment (0)