സുമാശങ്കർ (അഷ്ടമുടി) ദേശീയ മഹിളാ ജനത (RLM ) കൊല്ലം ജില്ലാ പ്രസിഡണ്ട്
77
തിരുവനന്തപുരം: സുമാ ശങ്കറിനെ (അഷ്ടമുടി) ദേശീയ മഹിളാ ജനത(RLM ) കൊല്ലം ജില്ലാ പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
ദേശീയ മഹിളാ ജനത സംസ്ഥാന അദ്ധ്യക്ഷ അജിത ജയ്ഷോർ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.
നിലവിൽ വിദ്യാധിരാജ ഫൌണ്ടേഷൻ്റെ സംസ്ഥാന ഭാരവാഹിയാണ് സുമ ശങ്കർ. ആത്മനിർബർ ഭാരത് ഇന്റൺ ലേർണിങ് പാർട്ണണറും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിദ്ധ്യവുമായ സുമ DPWOA സംസ്ഥാന ജോയിന്റ് സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്.



