കോടികൾ തട്ടിച്ച്,അഭിലാഷ് ഊട്ടിയിലും ഭാര്യ സെർബിയയിലും, ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ പെരുവഴിയിൽ
കൊച്ചി: യൂറോപ്പിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആലപ്പുഴ സ്വദേശി അഭിലാഷ് മാർട്ടിൻ ഊട്ടിയിലും തട്ടിപ്പിൽ പങ്കാളിയായ ഇയാളുടെ ഭാര്യ സീമയെ യൂറോപ്യൻ രാജ്യമായ സെർബിയയിലേക്ക് ടൂറിസ്റ്റ് വിസയിൽ രക്ഷപ്പെടുത്തി സംരക്ഷിക്കുന്നത് കൊച്ചിയിലെ ഒരു അഭിഭാഷകനാണെന്നും ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ പറയുന്നു.ആലപ്പുഴ കേന്ദ്രമായും, കോട്ടയം ജില്ലയിലും ഓഫീസുകൾ തുറന്ന് ജീവനക്കാരുടെ അക്കൗണ്ട് വഴിയാണ് ഇയാൾ ഇത്രയും രൂപ തട്ടിച്ചെടുത്തത്, അതു കൊണ്ട് തന്നെയാണ് തായ്ലൻ്റിലേക്കും മ്യാൻമാറിലേക്ക് അനധികൃതമായി മനുഷ്യക്കടത്ത് നടത്തിയിട്ടും അഭിലാഷിൻ്റെ പേരിൽ നടപടി സ്വീകരിക്കാതെ ജീവനക്കാരുടെ പേരിൽ മാത്രം കേസെടുത്തത്, മനുഷ്യക്കടത്തിൽ അകപ്പെട്ടവരുടെ പരാതി രൂക്ഷമായാൽ മനുഷ്യക്കടത്ത് മാറ്റി വിസ തട്ടിപ്പ് എന്ന രീതിയിലും സാമ്പത്തിക നഷ്ടം എന്നതിൽ സിവിൽ കേസും, ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് രക്ഷപ്പെടാം എന്നതാണ് ഇയാളുടെ ലക്ഷ്യം, ഏറ്റുമാനൂർ ഇയാൾ നടത്തിയ തട്ടിപ്പുകളെ കുറിച്ച് വ്യക്തമായ പരാതി ലഭിച്ചിട്ടും ഇയാളുടെ മനുഷ്യക്കടത്തിന് എല്ലാവിധ ഒത്താശകളും ചെയ്തു കൊടുത്ത അക്കാലത്തെ പോലിസ് ഉദ്യോഗസ്ഥനെ പരാതിക്കാരുടെയും മാധ്യമ വാർത്തകളുടെ ബാഹുല്യം കൊണ്ട് മാത്രമാണ് അവിടെ നിന്ന് നീക്കം ചെയതത്, ജില്ലയിലെ മന്ത്രിയുടെ പൂർണ പിന്തുണയുടെ പേരിലാണ് ഏറ്റുമാനൂർ ഇയാൾ ഓഫീസ് തുടങ്ങിയതും ഇപ്പോഴും ഇയാളുടെ സംരക്ഷണം മന്ത്രിയുടെ ആഫീസിൽ നിന്നും ശക്തമായതുകൊണ്ടാണ് കുറ്റക്കാരിയായ ഭാര്യയെ സുരക്ഷിതമായി വിദേശത്തേക്ക് അയച്ചതും, തമിഴ്നാട്ടിൽ സ്വതന്ത്രമായ് ഇയാൾ വിലസുന്നതും



