നോർത്ത് സോൺ എസ് എൻ എ എഡ്യൂക്കേഷണൽ ഫെസ്റ്റ് സെൻ്റ: ജയിംസ് അക്കാഡമിയിൽ
.ചാലക്കുടി: നോർത്ത് സോൺ സ്റ്റുഡൻ്റ് നഴ്സസ് അസോസിയേഷൻ എഡ്യൂക്കേഷൻ ഫെസ്റ്റ് 2024 - ൻ്റെ ഭാഗമായി ചാലക്കുടി സെൻ്റ് ജെയിംസ് കോളേജ് ഓഫ് നഴ്സിംഗ് 04/07/2024 - ന് " തൂലിക" എന്ന സാംസ്കാരിക പരിപാടിക്ക് ആതിഥേയത്വം വഹിച്ചു. സെൻ്റ് ജെയിംസ് മെഡിക്കൽ അക്കാദമി, ഡയറക്ടർ റവ. ഡോ. ആൻ്റു ആലപ്പാടൻ ഉദ്ഘടാനം നിർവഹിച്ചു. എസ് എൻ എ വൈസ് പ്രസിഡന്റ് ആൻറിറ്റ് സി. ബിജു അധ്യക്ഷ പ്രസംഗം നടത്തുകയും തുടർന്ന് സെൻ്റ് ജെയിംസ് മെഡിക്കൽ അക്കാദമി അസോ. ഡയറക്ടർ റവ. ഫാ . മനോജ് മേക്കാടത്ത്, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ സിംഫോറിയ സി എസ സി, സോണൽ അഡ്വൈസർ സുജിത് ടി, യൂണിറ്റ് അഡ്വൈസർ അഞ്ജു കെ ടോണി എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. സോണൽ ചെയർപേഴ്സൺ ജെസ്വിൻ ജേക്കബ് സ്വാഗതവും അനഘ ഷിമ്മി നന്ദി പ്രകാശനവും നടത്തി. പ്രസ്തുത പരിപാടിയിൽ നോർത്ത് സോണിലെ പതിനേഴ് നഴ്സിംഗ് കോളേജുകൾ പങ്കെടുക്കുകയുണ്ടായി.



