അങ്കമാലി സബ് ജില്ലാ സുബ്രതോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപിന് സമാപനമായി

അങ്കമാലി: 2024 ജൂൺ 25മുതൽ മൂക്കന്നൂർ എസ്. എച്. ഒ. ഹൈ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന അങ്കമാലി സബ്ജില്ലാ സുബ്രതോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപിന് സമാപനമായി. അങ്കമാലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  ശ്രീമതി. സീനാ പോളും, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിജു പാലാട്ടിയും ചേർന്ന് ഉൽഘടനം നിർവഹിച്ചു.  മത്സരത്തിൽ 15 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ 16 ടീമുകളും , 17 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ 11 ടീമുകളും പങ്കെടുത്തു.
15 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ അങ്കമാലി ഹോളി ഫാമിലി ഹൈ സ്കൂൾ ടീം ഒന്നാം സ്ഥാനവും, അങ്കമാലി ഡീപോൾ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബെസ്റ്റ് പ്ലെയർ ആയി വിഷ്ണു മനോജിനെയും    , ബെസ്റ്റ് ഗോൾ കീപ്പർ ആയി അലൻ റിജോയെയും (ഇരുവരും അങ്കമാലി ഹോളി ഫാമിലി ഹൈ സ്കൂൾ ടീം) തിരഞ്ഞെടുത്തു 
17 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ തുറവൂർ മാർ അഗസ്റ്റിൻ ഹൈ സ്കൂൾ ടീം ഒന്നാം സ്ഥാനവും, കപ്രശ്ശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബെസ്റ്റ് പ്ലെയർ ആയി അഭിന്നദ് ഷിജോയും , ബെസ്റ്റ് ഗോൾ കീപ്പർ ആയി ജോയൽ ബിജുവും (ഇരുവരും തുറവൂർ മാർ അഗസ്റ്റിൻ ഹൈ സ്കൂൾ ടീം) തിരഞ്ഞെടുക്കപ്പെട്ടു .
മുൻ ബാസ്കറ്റ്ബാൾ താരവും, മൂക്കന്നൂർ സെന്റ് ജോസഫ് ഇലട്രിക്കൽസ് ഉടമയും കൂടിയായ ശ്രീ. ജോസഫ് സാജു വിജയികൾക്കുള്ള സമ്മാനധാനം  നിർവഹിച്ച  ചടങ്ങിൽ അങ്കമാലി സബ് ജില്ലാ സെക്രട്ടറി ശ്രീ. സുജിത്ത് സി. മാനാടൻ, കായികാധ്യാപകരായ ശ്രീമതി. നിഷി തോമസ്, ശ്രീ. ശ്യാം ശിവൻ, ശ്രീ. ജിനോ പോൾ എന്നിവർ പ്രസംഗിച്ചു.


Comment As:

Comment (0)