മുല്ലപ്പെരിയാർ അണക്കെട്ടിനായി കേന്ദ്ര ഇടപെടൽ അനിവാര്യം. ഇന്ത്യൻ ആൻ്റി കറപ്ഷൻ മിഷൻ
*മുല്ലപ്പെരിയാർ അണക്കെട്ടിനായി കേന്ദ്ര ഇടപെടൽ അനിവാര്യം.*
*ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ*
-------------------------------------
കേരളത്തിലെ ഏകദേശം അമ്പതു ലക്ഷത്തിലധികം ജനങ്ങളുടെ ഉറക്കം കെടുത്തിക്കൊണ്ട് അവരുടെ ജീവനു മുകളിൽ ഒരു ജലബോംബായി നിൽക്കുകയാണ് മുല്ലപ്പെരിയാർ ഡാം. അതീവ ഗുരുതരാവസ്ഥയിലായ മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയ അണക്കെട്ട് നിർമ്മിക്കുവാൻ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്നും സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിന്റെ കാരണം പറഞ്ഞ്
അണക്കെട്ടിന്റെ നിർമ്മാണം നീട്ടിക്കൊണ്ട് പോകുന്നത് കേരളത്തിലെ ജനങ്ങളോടുള്ള അനീതിയാണെന്നു മാത്രമല്ല അവരുടെ ജീവിക്കുവാനുള്ള അവകാശം നിഷേധിക്കലുമാണ് എന്ന് ഇന്ത്യൻ ആൻ്റി കറപ്ഷൻ മിഷൻ വിലയിരുത്തുന്നു. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷ,തമിഴ്നാടിന് വെള്ളം എന്ന തീരുമാനത്തിൽ ഉറച്ചു നിന്ന്, മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തിരമായി ഇടപെടാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും എറണാകുളം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ദേശീയ പ്രസിഡണ്ട് അഡ്വ.ഡോ.രാജീവ് രാജധാനി യോഗം ഉദ്ഘാടനം ചെയ്തു. ദേശീയ ചെയർമാൻ ഡോ.പി ആർ വി നായർ മുഖ്യ പ്രഭാഷണം നടത്തി.ഉണ്ണികൃഷ്ണൻ ചോലയിൽ,റെജിമോൻ ആൻ്റി കറപ്ഷൻ മിഷൻ ദേശീയ സെക്രട്ടറി കെ.പി ചന്ദ്രൻ,സംസ്ഥാന പ്രസിഡണ്ട് ഷിബു. കെ. തമ്പി,ജനറൽ സെക്രട്ടറി.പി. ടി ശ്രീകുമാർ, വൈസ് പ്രസിഡണ്ട് ഇ.മനീഷ്, സുജിത് മണ്ണൂർകാവ്, അഡ്വ.അനിൽകുമാർ,സ്റ്റീഫൻ ജോസഫ് ,ബിന്ദു എസ് മോഹൻ ഗിരിജ ഗോവിന്ദ്,കെ വി രാഹുൽ,മേരിക്കുട്ടി ജോസഫ്,സോമശേഖരൻ എറണാകുളംഎന്നിവർ സംസാരിച്ചു.
ജില്ലാ പ്രസിഡൻ്റായി ശ്രീ
റെജിമോൻ ,സെക്രട്ടറി അഡ്വ.അനിൽ കുമാർ സ്റ്റീഫൻ ജോസെഫ് ട്രഷറർ എന്നിവരെ പുതിയ ജില്ലാ ഭാരവാഹികളായി യോഗം തിരഞ്ഞെടുത്തു.
റിപ്പോർട്ടർ :സാജു തറനിലം



