പ്രശസ്ത നാടക പ്രവർത്തകൻ ജി ശങ്കരപ്പിള്ളയുടെ അനിസ്മരണം സംഘടിപ്പിച്ചു.

 

കുന്നുകര :-കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് പ്രശസ്ത നാടക പ്രവർത്തകനായ ജി.ശങ്കരപിള്ളയെക്കുറിച്ചുള്ള അനുസ്മരണം സംഘടിപ്പിച്ചു. സെൻ്റ് തോമസ് ഹൈസ്കൂൾ അയിരൂർ മാനേജ്മെൻ്റുമായും പി.ടി.എ യും ജീവനക്കാരുമായും സഹകരിച്ചുകൊണ്ട് നടത്തിയ പരിപാടി ആലുവ യു.സി കോളേജിലെ മലയാള വിഭാഗം മുൻ തലവൻ ഡോ: വി പി മാർക്കോസ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ അദ്ധ്യാപകൻ  ശ്രീ ജോസ് മാത്യു സ്വാഗതം പറഞ്ഞ യോഗത്തിൽ വായനശാല പ്രസിഡൻ്റ് ശ്രീ വി കെ പുഷ്പാംഗദൻ അധ്യക്ഷത വഹിച്ചു. പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി ശ്രീ  ഷൈവിൻ ടി.വി മുഖ്യാതിഥിയായിരുന്നു. വായനശാല നേതൃസമിതി അംഗങ്ങളായ ശ്രീ ബാലചന്ദ്രൻ ജി, ശ്രീ ജയൻ കെ കെ എന്നിവരും  ബാലവേദി ജോയിൻ്റ്  സെക്രട്ടറി കൃഷ്ണജിത്ത് എ പി, ബാലവേദി അംഗം ഗൗരിനന്ദ എ എം എന്നിവരും ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. യോഗത്തിന് നേതൃസമിതി അംഗം ശ്രീ അനീഷ് വി കെ നന്ദി രേഖപ്പെടുത്തി.


Comment As:

Comment (0)