വിമോചന സമരം രക്തസാക്ഷി ദിനം അങ്കമാലി വെടിവെപ്പ് 65-ാം വാർഷികം സ്മരിച്ചു.


അങ്കമാലി: വിമോചന സമരത്തിന്റെ ഭാഗമായി 1959 ല്‍ അങ്കമാലിയില്‍ നടന്ന സമരത്തിനെതിരെ പൊലീസ് വെടിവെപ്പില്‍ മരിച്ച രക്തസാക്ഷിതളുടെ ഓര്‍മ്മ അങ്കമാലി സെന്റ് ജോര്‍ജ്ജ് ബസിലിക്കയില്‍ വച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊണ്ടാടി. രാവിലെ 7 മണിയുടെ ദിവ്യബലിക്ക് ശേഷം സിമിത്തേരി കല്ലറയില്‍ പ്രാര്‍ത്ഥനയും റീത്ത് സമര്‍പ്പണവും നടന്നു. വെടിയേറ്റു മരിച്ചവരുടെ കുടുംബാംഗങ്ങളും ശ്രീ. ബെന്നി ബഹനാന്‍ എം.പി. , ശ്രീ.റോജി എം.ജോണ്‍, എം.എല്‍.എ, വിമോചന സമരത്തില്‍ പങ്കെടുത്ത് വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ട സമരനേതാവ് ഗര്‍വ്വാസീസ് അരീക്കല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആന്റു മാവേലി, പി, വി. സജീവന്‍, മണ്ഡലം പ്രസിഡന്റ് സാജു നെടുങ്ങാടന്‍, ബേബി.വി.മുണ്ടാടന്‍, രാജു പാറയ്ക്കല്‍, വിന്‍സെന്റ് പൈനാടത്ത്, ബാബു മഞ്ഞളി, റീത്താപോള്‍, ലില്ലി ജോയി, പോള്‍ ജോവര്‍, ബാസ്റ്റിന്‍. ഡി. പാറയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

ഫോട്ടോ , അടികുറിപ്പ് :
അങ്കമാലി ബസിലിക്കയില്‍ വിമോചന സമര രക്തസാക്ഷികളുടെ കല്ലറയില്‍ ശ്രീ. ബെന്നി ബഹനാന്‍ എം.പി., റീത്ത് സമര്‍പ്പിക്കുന്നു. ശ്രീ.റോജി എം.ജോണ്‍, എം.എല്‍.എ,  ഗര്‍വ്വാസീസ് അരീക്കല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആന്റു മാവേലി, പി, വി. സജീവന്‍, മണ്ഡലം പ്രസിഡന്റ് സാജു നെടുങ്ങാടന്‍, ബേബി.വി.മുണ്ടാടന്‍, രാജു പാറയ്ക്കല്‍, വിന്‍സെന്റ് പൈനാടത്ത്, ബാബു മഞ്ഞളി, റീത്താപോള്‍, ലില്ലി ജോയി, പോള്‍ ജോവര്‍, ബാസ്റ്റിന്‍. ഡി. പാറയ്ക്കല്‍ തുടങ്ങിയവര്‍ സമീപം.


Comment As:

Comment (0)