കാലടി പ്രസ്ക്ലബിൻ്റെ നേതൃത്വത്തിൽ സായി ശങ്കരശാന്തി കേന്ദ്രത്തിൻ്റെ സഹകരണത്തോടെ പത്ര ഏജൻ്റുമാരെ ആദരിച്ചു.
കാലടി: കാലടി പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ സായിശങ്കര ശാന്തി കേന്ദ്രത്തിന്റെ സഹകരണത്തോടെ മേഖലയിലെ 30ഓളം പത്ര എജന്റുമാരെ ആദരിച്ചു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.സി ദീലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു കലാരംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ നാടകകൃത്ത്് ശ്രീമൂലനഗരം മോഹന്‍, നടന്‍മാരായ ജെയീംസ് പാറയ്ക്ക, സലീം ബാബ,മാധ്യമ പ്രവര്‍ത്തകന്‍ കെ.കെ.ബാബുരാജ്, ചിത്രകാരന്‍ ഡോ.സാജു തൂരുത്തില്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ പി.എന്‍.ശ്രീനിവാസന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. പ്രസ് ക്ലബ്ബ ്പ്രസിഡന്റ് ടി.എസ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാന്‍, ടൗണ്‍ വാര്‍ഡ് മെമ്പര്‍ പി.ബി. സജീവ്, പറക്കാട്ട് ജൂവല്‍സ് എം.ഡി പ്രീതി പ്രകാശ്, ഗൂരുവായൂര്‍ ദേവസ്വം മുന്‍ ഭരണസമിതി അംഗം കെ.വി.ഷാജി, പ്രഫ.കെ. സ്.ആര്‍ പണിക്കര്‍, റിജോ റോക്കി, പി.വി.സ്റ്റീഫന്‍, എസ്.വിജയന്‍, നോവലിസ്റ്റ് ജോണ്‍ കാലടി, എം.എസ് മണികണഠന്‍, സുനില്‍ ഗോകുലം, ക്ലബ്ബ് സെക്രട്ടറി കെ.ഡി ജോസഫ് . സാജു എനായി, കണ്‍വീനര്‍ കെ.ആര്‍. സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു



