ക്ഷീര ദിനത്തിൽ ക്ഷീര കർഷകനു ബ്ലോക്ക് പഞ്ചായത്തംഗത്തിൻ്റെ അനുമോദനം

 


കാലടി : ക്ഷീര ദിനത്തിൽ ക്ഷീരകർഷകനെ തേടി അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം സിജൊ ചൊവ്വാ രാൻ. കാലടി പുതിയക്കര പുത്തൻപുര ചാക്കോച്ചൻ്റെ വീട്ടീലെത്തിയാണ് ബ്ലോക്ക് പഞ്ചായത്തംഗം അനുമോദിച്ചത്. 
'കഴിഞ്ഞ 45 വർഷമായി ചാക്കോച്ചന് പശുവളർത്തലാണ് ഉപജീവനമാർഗ്ഗം. നിലവിൽ 10 കറവപശുക്കൾ ഉണ്ട്. 60 - 70 ലിറ്റർ പാൽ ദിവസേന ലഭിക്കുന്നുണ്ട്. 25 ലിറ്റർ ദിവസേന മാണിക്കമംഗലം മിൽമ ഡെയറിയിൽ അളക്കുന്നുണ്ട്. ബാക്കി പാൽ നാട്ടിലും വിൽക്കുന്നു.ഇതുവരെ ഒരു അംഗീകാരവും തേടി എത്തിയില്ലങ്കിലും പശുവളർത്തൽ ലാഭകരം തന്നെയാണന്നാണ് ചാക്കോച്ചൻ പറയുന്നു. 45 വർഷമായി പശുവളർത്തൽ കൊണ്ട് നന്നായി തന്നെ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ കഴിയുന്നുവെന്നതാണ് ചാക്കോച്ചന് കരുത്തേകുന്നു.പശു സംരക്ഷണമില്ലാതെ മറ്റൊരു ജോലിക്കും ചാക്കോച്ചൻ പോകുന്നില്ല.  തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ മേരിയാണ് ചാക്കോച്ചന് ആകെയുള്ള പിന്തുണ.
 ആകെയുള്ള 13 സെൻ്റ് സ്ഥലത്ത് ചെറിയ വാർക്ക വീടും അതിന് പിറകിൽ കന്നുകാലി തൊഴുത്തും.
 13 ഓളം പശുക്കളെ ദിവസേന രാവിലെയും, ഉച്ചതിരിഞ്ഞും പാൽകറന്ന്, നാട്ടുകാർക്ക് പാൽ കൊടുത്ത് ബാക്കി 25 ലിറ്റർ പാൽ മാണിക്യമംഗലം ഡയറിയിൽ എത്തിക്കും ഏകമകനും.  ശുദ്ധമായ പാൽ മലയാളിക്ക് ലഭിക്കണമെങ്കിൽ ഇതുപോലെ നിരവധി ചാക്കോച്ചൻമാർ ഇനിയും ഉയർന്നുവരണം. 
അവർക്ക് സർക്കാർ സഹായങ്ങളും, സബ്സിഡികളും ലഭ്യമാക്കാൻ ജനപ്രതിനിധികളും, ഡയറി ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രയത്നിക്കണം. 
ക്ഷീരകർഷകർക്ക് ആവശ്യമായ തീറ്റ പുൽ, അസോള കൃഷി എന്നിവ തൊഴിലുറപ്പ് പദ്ധതിയിലൂടെ വ്യാപകമാക്കാൻ ശ്രമിക്കുമെന്ന് സിജോ ചൊവ്വരാൻ പറഞ്ഞു. അനുമോദന ചടങ്ങിൽ കാലടി പഞ്ചായത്തംഗം പി കെ കുഞ്ഞപ്പൻ, കെ പി ദേവസി, കെ ഇ ജോസ്, കെ എൽ വർഗ്ഗീസും എന്നിവരും പങ്കെടുത്തു.


Comment As:

Comment (0)