റൂബിൻ ലാൽ എന്ന മാധ്യമ പ്രവർത്തകനെ വേട്ടയാടിയ പോലീസുകാരെയും, വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി സ്വീകരിക്കുക, മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ

കൊച്ചി: തൃശൂർ ജില്ലയിലെ വനമേഖലയായ അതിരപ്പിള്ളി പഞ്ചായത്തിൽ അപകടം പറ്റിയ കാട്ടുപന്നിയോടു് വനം വകുപ്പ് ഉദ്യോഗസ്ഥർ കാണിച്ച നിരുത്തരവാദപരമായ നടപടികൾ പൊതു സമൂഹത്തിൽ ബോധ്യപ്പെടുത്തിയ തൻ്റെ കർത്തവ്യം നടപ്പാക്കിയ മാധ്യമ പ്രവർത്തകനെ വനം വകുപ്പ് കള്ളക്കേസിൽ കുടുക്കി പഞ്ചായത്തിലെ പോലിസ് ' ഉദ്യോഗസ്ഥരെ കൊണ്ട് അപമാനിപ്പിച്ചും ശാരീരിക പീഡനങ്ങളും നടത്തി മാധ്യമ പ്രവർത്തകന് ജോലി ചെയ്യാൻ തടസമുണ്ടാക്കിയും നടത്തിയ പ്രവർത്തികളെ മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ്റെ നാഷണൽ കമ്മിറ്റി അടിയന്തിരമായ് കൊച്ചിയിൽ കൂടി പ്രതിഷേധം അറിയിച്ചു. കുറച്ച് നാളുകളായ് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ നടതുന്ന അഴിമതിയും സർക്കാരിൻ്റെ പണം ധൂർത്തു നടത്തുന്നതിൻ്റെയും വാർത്തകൾ റൂബിൻ ലാൽചെയ്തു കൊണ്ടിരുന്നത് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരെ വിറളി പിടിപ്പിച്ചിരുന്നു.അതു പോലെ ജനവാസ മേഖലയിലിറങ്ങുന്ന ആനകളെ തുരത്തുന്നതിൻ്റെ പേരിൽ ചിലരുടെ കീശയിലേക്ക് വീണുകൊണ്ടിരിക്കുന്ന  ലക്ഷക്കണക്കിന് രൂപയുടെ തിരിമറികളെ കുറിച്ചും കേന്ദ്ര ഏജൻസികൾക്കും സംസ്ഥാന വിജിലൻസ് വിഭാഗങ്ങൾക്കും പരാതാ യാ യി എത്തപ്പെട്ടത്, ചില ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കിയിരുന്നു., സർക്കാരിൻ്റെ പണം കൊള്ളയടിക്കുന്നവരെ കുറിച്ച് വാർത്ത ചെയ്യുന്നവരെ കള്ള കേസിൽ കുടുക്കി പീഡിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യുക എന്ന ഭരണകൂട ഭീകരതയാണ് ഇവിടെയും നടന്നത് ഇതിനെതിരെ സംഘടന വേർതിരിവില്ലാതെ മാധ്യമ മേഖലയിൽ ജോലിയെടുക്കുന്നവർ ഇത്തരം ദുർനടപടികൾക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും യോഗം പ്രമേയം പാസാക്കി, സംസ്ഥാന കമ്മറ്റി ഓഫീസിൽ കൂടിയ യോഗത്തിൽ നാഷണൽ പ്രസിഡൻ്റ് ശ്രീമതി അജിത ജയ് ഷോർ അധ്യക്ഷത വഹിച്ചു, യോഗത്തിൽ ജനറൽ സിക്രട്ടറി ബീ .വി, രവീന്ദ്രനും, വൈസ് പ്രസിഡൻറ്, എമിൽ കെ ജോൺ, സിക്രട്ടറി വി പിൻ, സംസ്ഥാന പ്രസിഡൻ്റ് ശശി കളരിയേൽ തുടങ്ങി ഭൂരിഭാഗം കമ്മറ്റി അംഗങ്ങളും പങ്കെടുത്തു


Comment As:

Comment (0)