തിരുനാൾ സമാപന ദിവസമായ നാളെ വൈകിട്ട് 5 മണിക്ക് ജപമാല ദിവ്യബലി പരേതസ്മരണ

 


*കണ്ണൂർ ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ വാർഷിക തിരുനാൾ നാളെ (27-05-2024) സമാപിക്കും*

 


കണ്ണൂർ : 


ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ മെയ് 19 മുതൽ നടന്നു വരുന്ന വാർഷിക തിരുനാൾ നാളെ (27-05-2024) സമാപിക്കും 

.
പ്രധാന തിരുനാൾ ദിനമായ് ഇന്ന് (26-05-2024) രാവിലെ  നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് കണ്ണൂർ രൂപത മെത്രാൻ റൈറ്റ് റവ. ഡോ. അലക്സ് വടക്കും തല മുഖ്യ കാർമ്മികത്വം വഹിക്കുകയും 23 കുട്ടികൾക്ക് സ്ഥൈര്യലേപന കൂദാശ നൽകുകയും ചെയ്തു. 

ഫാ. തോംസൺ ആൻ്റണി,ഫാ. മൈക്കിൾ, ഫാ ജേക്കബ്, ഫാ ജോസഫ് ഡിക്രൂസ്, ഫാ. മെൽവിൻ, കത്തീഡ്രൽ വികാരി ഫാ. ജോയ് പൈനാടത്ത് ,ഫാ. ഐബൽ ജോൺ എന്നിവർ സഹകാർമ്മികരായിരുന്നു.

 തുടർന്ന് സ്നേഹവിരുന്ന് നടന്നു. 

വൈകിട്ട് 6 മണിക്ക് സെൻ്റ് തേരേസാസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഇടവകാംഗങ്ങൾ കലാപരിപാടികൾ ഒരുക്കും.

തിരുനാൾ സമാപന ദിവസമായ നാളെ വൈകിട്ട് 5 മണിക്ക് ജപമാല, ദിവ്യബലി, പരേതസ്മരണ എന്നിവ ഉണ്ടാകും. 

ഫാ. ഷാജു ആൻ്റണി മുഖ്യ കാർമ്മികത്വം വഹിക്കും.

 നൊവേനയ്ക്കും നേർച്ച വിതരണത്തേയും തുടർന്ന് തിരുനാൾ കൊടിയിറങ്ങും.


Comment As:

Comment (0)