മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
*മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം*
*തെക്കൻ കേരള തീരത്ത് ഇന്നും നാളെയും (15.05.2024 & 16.05.2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, ലക്ഷദ്വീപ് പ്രദേശത്തും, കർണ്ണാടക തീരത്തും മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു*.
*15.05.2024, 16.05.2024 തീയതികളിൽ തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.*
*പ്രത്യേക ജാഗ്രതാ നിർദേശം*
*15.05.2024 & 16.05.2024*: കന്യാകുമാരിതീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന തമിഴ്‌നാട് തീരം, തെക്കൻ കേരള തീരം, തെക്കൻ ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
*മുന്നറിയിപ്പുള്ള സമുദ്ര മേഖലകളുടെ വ്യക്തതയ്ക്കായി ഇതിനോടൊപ്പം നൽകിയിട്ടുള്ള ഭൂപടം പരിശോധിയ്ക്കുക.*
*മേൽപറഞ്ഞ തീയതികളിൽ മുകളിൽ പരാമർശിക്കപ്പെട്ട പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.*
*പുറപ്പെടുവിച്ച സമയവും തീയതിയും: 01.00 PM; 15-05-2024*
*IMD-KSDMA-KSEOC*



