ദേശീയ ഡെങ്കു ദിനത്തിൽ പൊതുജനാരോഗ്യ നിയമം കർശനമാക്കി ആരോഗ്യ വകുപ്പ്
ദേശീയ ഡെങ്കു ദിനത്തിൽ പൊതുജനാരോഗ്യ നിയമം കർശനമാക്കി ആരോഗ്യവകുപ്പ്
----------------------------------------
ജില്ലയിൽ പൊതുജനാരോഗ്യനിയമം 2023 കർശനമാക്കിക്കൊണ്ട് പകർച്ചവ്യാധികൾക്കെതിരെ "മഴയെത്തും മുൻപെ, ശ്രദ്ധയോടെ എറണാകുളം " മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിൻ നടപ്പിലാക്കിക്കൊണ്ട്എറണാകുളം ജില്ലാ ആരോഗ്യവകുപ്പ്.
നിയമസഭ പാസാക്കിയ കേരള പൊതുജനാരോഗ്യ നിയമം 2023 ജില്ലയിൽ കർശനമായി നടപ്പാക്കാൻ തീരുമാനം. ദേശീയ ഡെങ്കിപ്പനി ദിനാചാരണത്തോടനുബന്ധിച്ചു മെയ് 16 മുതൽ ആദ്യഘട്ടമായി ബോധവൽക്കരണ പരിപാടികളും പ്രത്യേക പരിശോധനകളും നടത്തും.മെയ് മൂന്നാം വാരം മുതൽ പിഴയോടുകൂടി നിയമം നടപ്പിലാക്കുകയും ചെയ്യുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന. കെ അറിയിച്ചു.
ഡെങ്കിപ്പനി ഭീഷണിയുടെ പശ്ചാത്തലത്തിൽ കൊതുകുജന്യരോഗങ്ങൾക്കു കാരണമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നവർക്കെതിരെ നിയമാനുസരണം നടപടി സ്വീകരിക്കുന്നതിന് ജില്ലയിൽ മെയ് 25-ന് അകം പ്രത്യേക പരിശോധന നടത്തും.
ആരോഗ്യവകുപ്പിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴിൽ വരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുളള ഉദ്യോഗസ്ഥർക്ക് ഏതു സ്ഥാപനവും പരിസരവും നോട്ടീസ് കൂടാതെ പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും നിയമത്തിൽ അധികാരമുണ്ട്. വിവിധ വകുപ്പുകൾ പ്രകാരം കുറ്റകൃത്യങ്ങൾക്ക് 1000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴ ഈടാക്കാനായി നിയമം അനുശാസിക്കുന്നുണ്ട്. ജലസ്രോതസ്സ് മലിനമാക്കൽ, പകർച്ചവ്യാധികൾക്കും കാരണമാകുന്ന വിധത്തിലും പൊതുജനാരോഗ്യ പ്രശ്നം ഉണ്ടാക്കുന്ന തരത്തിലും ശുചിമുറികൾ പ്രവർത്തിപ്പിക്കൽ, പൊതു- സ്വകാര്യ സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കൽ എന്നീ കുറ്റ കൃത്യങ്ങൾക്കു പിഴയ്ക്കു പുറമെ തടവു ശിക്ഷ കൂടി നിയമം അനുശാസിക്കുന്നു.
കുറ്റം ആവർത്തിക്കുന്ന സാഹചര്യത്തിൽ പരമാവധി പിഴയുടെ ഇരട്ടി തുകയും ഒടുക്കണമെന്ന് ഡി.എം.ഒ ഡോ. സക്കീന കെ അറിയിച്ചു.
എല്ലാ വർഷവും മെയ് 16 ദേശീയ ഡെങ്കുദിനമായി ആചരിച്ചുവരുന്നു. ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. സാമൂഹ്യ പങ്കാളിത്തത്തോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം പ്രതിരോധം വീട്ടിൽ നിന്നും ആരംഭിക്കാം'' എന്നതാണ് ഈ വർഷത്തെ സന്ദേശം.
ഈ വർഷം ഇതേവരെ.2261 സംശയിക്കപ്പെടുന്ന ഡെങ്കി കേസുകളും. 771 സ്ഥിരീകരിച്ച കേസുകളും ഡെങ്കി സംശയിക്കുന്ന 5 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കളമശ്ശേരി, തൃക്കാക്കര, തൃപ്പുണിത്തുറ, ആലുവ,അങ്കമാലി, മരട് മുനിസിപ്പാലിറ്റികളും കൊച്ചിൻ കോർപറേഷനിലെ വടുതല ഈസ്റ്റ്, പച്ചാളം, തട്ടാഴം, മട്ടാഞ്ചേരി, മങ്ങാട്ടുമുക്ക് എന്നീ പ്രദേശങ്ങളിലും,ചൂർണ്ണിക്കര, ഇടത്തല കടുങ്ങല്ലൂർ, കീഴ്മാട്, വെങ്ങോല, അയ്യമ്പുഴ പഞ്ചായത്തുകളിലുമാണ് ഈ വർഷം ഏറ്റവും കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
*ഡെങ്കിപ്പനി* *അറിയേണ്ടത്..* *
ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പനിയോടൊപ്പം തലവേദന, കണ്ണിനു പുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കൂടാതെ ശരീരത്തിൽ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം. തുടർച്ചയായ ഛർദ്ദി, വയറുവേദന, ശരീരഭാഗങ്ങളിൽ നിന്നും രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കൽ, ശരീരം തണുത്ത് മരവിക്കുക ,ശരീര തളർച്ച, രക്തസമ്മർദ്ദം വല്ലാതെ താഴുക, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ തുടങ്ങിയവ ഡെങ്കിപ്പനിയുടെ അപായസൂചനകളാണ്. പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാൽ
സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ്.
മേൽ പറഞ്ഞ പല ലക്ഷണങ്ങളും രോഗങ്ങളുടെയും കൂടി ലക്ഷണമായതിനാൽ പ്രത്യേകം ശ്രദ്ധിക്കുക.
പനി മാറിയാലും മൂന്നു നാലു ദിവസം കൂടി സമ്പൂർണ്ണ വിശ്രമം തുടരുക, ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം തുടങ്ങി ധാരാളം പാനീയങ്ങൾ കുടിക്കുന്നതും നല്ലതാണ്. ഡെങ്കിപ്പനി ബാധിതർ പകൽ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂർണമായും കൊതുക് വലയ്ക്കുള്ളിൽ ആയിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
*പ്രതിരോധം പ്രധാനം.*
ഈഡിസ് കൊതുക് നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാർഗ്ഗം. വീടിനുള്ളിലും, വീടിനു സമീപവുമാണ് ഇവ പ്രജനനം നടത്തുന്നത്. വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങൾ, വലിച്ചെറിയുന്ന ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകൾ, ചെടികളുടെ അടിയിൽ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞിട്ടിരിക്കുന്ന ടയറുകൾ, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർപോളിൻ, റബ്ബർ പാൽ സംഭരിക്കുന്ന ചിരട്ടകൾ, കമുങ്ങിൻ പാളകൾ, നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകൾ, വീടിന്റെ ടെറസ്സ്, സൺഷെയ്ഡ്, പാത്തികൾ എന്നിവിടങ്ങിൽ കെട്ടികിടക്കുന്ന വെള്ളത്തിലാണ് ഇത് പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്. ഓരോ വ്യക്തിയും തന്റെ വീടിന്റെയും സ്ഥാപനത്തിന്റെയും പരിസരത്ത് ഇത്തരം കൊതുകു വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഡെങ്കിപ്പനിയെ നമുക്ക് ഇല്ലാതാക്കാൻ കഴിയും.ഇതിനായി ഞായറാഴ്ചകളിൽ വീടുകളിലും, വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും, ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്.
കൊതുകുവളരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കിയും വ്യക്തിഗത സുരക്ഷിതമാർഗ്ഗങ്ങൾ സ്വീകരിച്ചും ഡെങ്കിപ്പനിയെ നിയന്ത്രിക്കാൻ കഴിയും. ഡെങ്കിപ്പനി നിയന്ത്രണം ഓരോ പൗരന്റെയും കടമയായി നമുക്ക് ഏറ്റെടുക്കാം. പൊതുജനാരോഗ്യനിയമം പാലിച്ചുകൊണ്ട് പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ഓരോരുത്തരും ഉറവിടനശീകരണവും പരിസരശുചിത്വവും പാലിച്ചുകൊണ്ട്. ആരോഗ്യമുള്ള നാടിനായി ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
*കേരള പൊതുജനാരോഗ്യ നിയമം 2023 കൂടുതൽ അറിയാം*
കേരള നിയമസഭ പാസാക്കിയ കേരള പൊതുജനാരോഗ്യ നിയമം, 2023 നിലവിൽ വന്നതായി 2023 നവംബർ 28 ന് സർക്കാർ ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. (നമ്പർ 354/ Law H-1 /2021 നിയമം) ഇതിനെ തുടർന്ന് ടി നിയമം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതിന് ടി നിയമപ്രകാരം നിലവിൽ വന്ന സംസ്ഥാന പൊതുജനാരോഗ്യ സമിതി 17/03/2024 ന് യോഗം ചേർന്ന് തീരുമാനം എടുത്തിരുന്നു. തുടർന്ന് ജില്ലാ തല സമിതികളും പ്രാദേശിക സമിതികളും കൂടുന്നതിന്റെ നടപടികളും പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നു.
2. വിവിധ തലത്തിൽ ആരോഗ്യവകുപ്പിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് നിയമ നടത്തിപ്പും ആയി പരീശിലനം നൽകിവരുന്നുണ്ട്.
പൊതുജനങ്ങൾക്ക് അറിവിലേക്കായി വിവിധ തരത്തിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡെങ്കിപ്പനി ഭീഷണിയുടെ പശ്ചാത്തലത്തിൽ മെയ് മാസത്തിൽ കൊതുകു ജന്യരോഗങ്ങൾക്ക് കാരണമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നവർക്കെതിരെ നിയമം അനുസരിച്ച് നടപടി സ്വീകരിക്കുന്നതിന് ജില്ല മുഴുവൻ പ്രത്യേക പരിശോധനയും ക്യാമ്പയിനും (Special Drive) നടത്തുന്നതാണ്.
കേരളത്തിൽ നിലവിൽ ഉണ്ടായിരുന്ന മദിരാശി പൊതുജനാരോഗ്യനിയമം, 1939, തിരു-കൊച്ചി പൊതുജനാരോഗ്യ നിയമം, 1955 എന്നിവ 2023 -ലെ കേരള പൊതുജനാരോഗ്യനിയമം നിലവിൽ വന്നതിലൂടെ ഇല്ലാതായി. 2021-ൽ കേരളാ പബ്ലിക് ഹെൽത്ത് ഓർഡിനൻസ് ആയി നിലവിൽ വന്ന നിയമം ആണ്. കേരള നിയമസഭ പാസ്സാക്കിയത്. ഈ നിയമത്തിൽ 12 അദ്ധ്യയങ്ങളിൽ ആയി 82 വകുപ്പുകൾ ആണ് ഉള്ളത്. നിലവിൽ ഉള്ള എല്ലാ പൊതുജനാരോഗ്യ പ്രശ്നങ്ങളും പരിഗണിക്കുന്നതിന് സഹായകമാവുന്ന തരത്തിൽ ഉള്ള വകുപ്പുകൾ നിയമത്തിൽ ഉണ്ട്.
നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന അദ്ധ്യായങ്ങൾ
അദ്ധ്യായം - I - പ്രാരംഭം- പേര്, നിർവ്വചനങ്ങൾ, അധികാര പരിധി, നിലവിൽ വരുന്ന
തിയ്യതി.
അദ്ധ്യായം - II - പൊതുജനാരോഗ്യ സമിതികൾ, പബ്ലിക് ഹെൽത്ത് ഓഫീസർമാർ,
ചുമതലകൾ അധികാരങ്ങൾ.
അദ്ധ്യായം - III - മനുഷ്യ ഉപയോഗത്തിലുള്ള ജലത്തിന്റെ സുരക്ഷ ഉറപ്പാക്കൽ.
അദ്ധ്യായം – IV- ശുചിത്വ സൗകര്യങ്ങൾ.
അദ്ധ്യായം -V- ശല്യം ഒഴിവാക്കൽ.
അദ്ധ്യായം -VI– പ്രത്യുൽപ്പാദന, മാതൃ, നവജാത ശിശു, ശൈശവ, കൗമാര ആരോഗ്യം.
അദ്ധ്യായം -VII–പകർച്ചവ്യാധികളുടെയും വിജ്ഞാപനപ്പെടുത്തേണ്ട പകർച്ചവ്യാധികളുടെയും
പ്രതിരോധവും വിജ്ഞാപനവും ചികിത്സയും.
അദ്ധ്യായം -VIII -വെക്ടറിന്റെ നിയന്ത്രണം.
അദ്ധ്യായം -IX - സാമൂഹിക ഒത്തുകൂടലുകളും പൊതുജനാരോഗ്യവും.
അദ്ധ്യായം -X - വയോജനങ്ങള്‍ കിടപ്പുരോഗികള്‍, മാരക രോഗമുള്ളവര്‍, ഭിന്നശേഷിക്കാര്‍, തുടങ്ങിയവര്‍ക്ക് വേണ്ടിയുള്ള ആരോഗ്യപരിപാലന പരിപാടി.
അദ്ധ്യായം - XI - സാംക്രമികേതര രോഗങ്ങളുടെ നിയന്ത്രണം.
അദ്ധ്യായം - XII- പലവക.
പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നതും, മറ്റു പൊതുജനാരോഗ്യപ്രശ്നങ്ങളിലും, പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും വളരെ വിപുലമായ അധികാരങ്ങള്‍ ആണ് നിയമം ഉറപ്പാക്കുന്നത്. ആരോഗ്യവകുപ്പിലെയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും കീഴില്‍ വരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലേക്ക് ഉള്ള ഉദ്യോഗസ്ഥര്‍ക്ക് ഏത് സ്ഥാപനവും പരിസരവും നോട്ടീസ് കൂടാതെ പ്രവേശിക്കുന്നതിനും പരിശോധിക്കുന്നതിനും നടപടി സ്വികരിക്കുന്നതിനും നിയമം അധികാരം നല്കുന്നു. ജില്ലാ തല മേല്‍നോട്ടം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും സ്ഥാപനതല മേല്‍നോട്ടം ബന്ധപ്പെട്ട ആരോഗ്യസ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ക്കും ആണ്. ബന്ധപ്പെട്ട പൊതുജനാരോഗ്യ സമിതികള്‍ ഇതിനായി സഹായിക്കുന്നു. നിയമം അനുസരിച്ച് ഉള്ള കുറ്റങ്ങളും അവക്കുള്ള ശിക്ഷകളും താഴെ കൊടുക്കുന്നു.
1. ഓവുചാലിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുക- ₹10000 - ₹30000.
2. സ്ഥാപനത്തിലെ ശുചത്വ സൗകര്യങ്ങളില്‍ വീഴ്ചവരുത്തുക ₹10000 - ₹20000.
3. പബ്ലിക് ന്യൂയിസന്‍സ്- ₹3000 - ₹10000.
4. വിജ്ഞാപനപ്പെടുത്തിയ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുക - ₹25000 വരെ.
5. പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക ₹10000 കവിയാത്ത തുക
6. പകര്‍ച്ചവ്യാധിക്ക് കാരണമാകുന്ന വെള്ളം, ഭക്ഷണം എന്നിവ വിതരണം ചെയ്യുക- ₹5000-₹10000.
7. പകര്‍ച്ചവ്യാധി ഉള്ള ആള് മറ്റുള്ളവര്‍ക്ക് പകരുന്നതരത്തില്‍ ഇടപെടുക- ₹2000 വരെ.
8. പകര്‍ച്ചവ്യാധി ഉള്ളവര്‍ ആയത് പകരുന്ന തരത്തില്‍ തൊഴിലില്‍ ഏര്‍പെടുക
9. പകര്‍ച്ചവ്യാധി ഭീഷണി ഉള്ള സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനുള്ള നിര്‍ദ്ദേശം ലംഘിക്കുക ₹10000 വരെ.
10. രോഗബാധ ഉള്ളവരുടെ വസ്ത്രം പൊതു അലക്കുശാലയിലേക്ക് നല്‍കുക- ₹10000 വരെ.
11. സാമൂഹ്യ ഒത്തുകൂടല്‍ നിരോധിച്ച് കളക്ടര്‍ക്ക് നല്കുന്ന ഉത്തരവ് ലംഘിക്കുക -₹ 25000 വരെ
12. എലി, തെരുവ് നായ്ക്കള്‍, മറ്റു മൃഗങ്ങള്‍ എന്നിവ പെറ്റുപെരുകാവുന്ന തരത്തില്‍ മാലിന്യം കൈകാര്യം ചെയ്യുക -₹ 5000 വരെ.
13. വളര്‍ത്തുമൃഗങ്ങള്‍ക്ക് (pet animals) പ്രതിരോധ കുത്തിവയ്പ് എടുക്കാതിരിക്കുക- ₹ 2000 വരെ.
14. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും ചികിത്സക്കും സര്‍ക്കാര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍/മാര്‍ഗരേഖകള്‍ എന്നിവയുടെ ലംഘനം- ₹10000 വരെ.
15. ഹോസ്റ്റലുകള്‍ മറ്റു പൊതു താമസ ഇടങ്ങള്‍ എന്നിവയിലെ പകര്‍ച്ചവ്യാധി ഭീഷണി സാഹചര്യം- ₹10000 -₹25000
16. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തുക- ₹10000 -₹50000
17. രക്തബാങ്കുകള്‍ രോഗപകര്‍ച്ചയ്ക്ക് കാരാണമാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക- ₹25000 വരെ.
18. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത് കൊതുകുകളുടെ ഉറവിടം കാണപ്പെടുക- ₹ 10000 വരെ.
19. കൊതുകുനിയന്ത്രണ പ്രവര്‍ത്തനങ്ങല്‍ തടസ്സപെടുത്തുക- ₹ 10000 വരെ.
20. ഉത്സവങ്ങള്‍, മേളകള്‍, സാമൂഹിക ഒത്തുകൂടല്‍ എന്നിവടങ്ങളിലെ ശുചിത്വ സൗകര്യങ്ങളില്‍ വീഴ്ച വരുത്തുക- ₹10000 വരെ.
21. ഉത്സവങ്ങള്‍, മേളകള്‍, സാമൂഹിക ഒത്തുകൂടല്‍ എന്നിവടങ്ങളിലെ സ്വകാര്യ ജല ഉറവിടങ്ങളിലെ നിര്‍ദ്ദേക ലംഘനം- ₹ 15000 വരെ.
22. ഉത്സവങ്ങള്‍, മേളകള്‍, സാമൂഹിക ഒത്തുകൂടല്‍ എന്നിവടങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുക -₹ 10000 വരെ.
23. ജലസ്രോതസ്സ് മലിനമാക്കുക- 3 വര്‍ഷം വരെ തടവ് അല്ലെങ്കില്‍ ₹25000 മുതല്‍ ₹200000 വരെ പിഴ അല്ലെങ്കില്‍ രണ്ടും കൂടി.
24. പകര്‍ച്ചവ്യാധിക്ക് കാരണമാകുന്ന് തരത്തിലോ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നം ഉണ്ടാകുന്ന തരത്തിലോ ശുചിമുറികള്‍ പ്രവര്‍ത്തിപ്പിക്കുക-6 മാസം വരെ തടവ് അല്ലെങ്കില്‍ ₹10000 മുതല്‍ ₹25000 വരെ പിഴ അല്ലെങ്കില്‍ രണ്ടും കൂടി.
25. പൊതുജനാരോഗ്യത്തിന് ഭീഷണി ആകുന്ന തരത്തില്‍ തെരുവുകളിലും-പൊതു/സ്വകാര്യ സ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുക 3 വര്‍ഷം വരെ തടവ് അല്ലെങ്കില്‍ ₹10000 മുതല്‍ ₹25000 വരെ പിഴ അല്ലെങ്കില്‍ രണ്ടും കൂടി.
കുറ്റം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പരമാവധി പിഴയുടെ ഇരട്ടി തുക ഒടുക്കേണ്ടതാണ്
ജില്ലയില്‍ ഡെങ്കിപ്പനി ഭീഷണി കൂടി വരുന്ന സാഹചര്യത്തില്‍ മഴക്കാലത്തിനു മുന്‍പെ കര്‍ശന നടപടികള്‍ സ്വികരിച്ചില്ലെങ്കില്‍ ജില്ലയില്‍ ഗുരുതരമായ പകര്‍ച്ചവ്യാധി പ്രതിസന്ധി ഉണ്ടാകാം എന്നതിനാല്‍ ജില്ലയിലെ എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപന പ്രദേശങ്ങലിലും 2024 മെയ് മാസം ഈ നിയമത്തിലെ പ്രാണിജന്യ രോഗനിയന്ത്രണത്തിനായുള്ള വകുപ്പുകളനുസരിച്ച് പ്രത്യേക പരിശോധന (ടpecial drive) നടത്തുന്നതും നിയമനടപടികള്‍ സ്വികരിക്കുന്നതുമാണ്. പൊതുജനങ്ങള്‍, സ്ഥാപനനടത്തിപ്പുകാര്‍ എന്നിവര്‍ തങ്ങളുടെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയും പരിസരവും വൃത്തിയാക്കി പകര്‍ച്ച വ്യാധിക്കുള്ള സാഹചര്യം ഇല്ലായ്മ ചെയ്ത് നിയമനടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.



