മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രതിരോധ പ്രവർത്തന യോഗം നടത്തി.

കാലടി -മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ മഴക്കാല പൂർവ്വ മുന്നൊരുക്ക പ്രതിരോധ പ്രവർത്തന യോഗം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വൽസല കുമാരി വേണു ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമിനി ശശീന്ദ്രൻ അധ്യക്ഷയായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ജോർജ്ജ് സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ.ശാരി മോൾ വിഷയാവതരണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ പ്രിൻസ് ജോൺ ഭാവി പ്രവർത്തന വിശദീകരണം നടത്തി. വാർഡ് മെമ്പർമാരായ സി.വി അശോക് കുമാർ, സിജു ഈരാളി, ഷെമിത ബിജോ, സീന മാർട്ടിൻ, ത്രേസ്യാമ്മ ജോർജ്ജ് കാലടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എ ഷംസു എന്നിവർ ആശംസകൾ പറഞ്ഞു. തുടർന്ന് വിവിധ ഡിപ്പാർട്ട്മെൻ്റ്കൾ പങ്കെടുത്ത ചർച്ചയുണ്ടായിരുന്നു. ഹോമിയോ, ആയുർവേദ ,വെറ്റിനറി ഡോക്ടർമാർ  , കൃഷി വകുപ്പ്, കുടുംബശ്രീ, അംഗൻവാടി,ഹരിത കർമ്മസേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.


Comment As:

Comment (0)