സ്റ്റുഡൻ്റസ് മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു
115
പുതിയേടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്റ്റുഡൻ്റ്സ് മാർക്കറ്റിന്റെ പ്രവർത്തനം ആരംഭിച്ചു ഗുണമേന്മയുള്ള സ്കൂൾ ബാഗുകൾ ,കുടകൾ, നോട്ടുബുക്കുകൾ തുടങ്ങിയ പഠനോപകരണങ്ങൾ ഏറ്റവും വിലക്കുറവിൽ സ്റ്റുഡൻ്റ് സ് മാർക്കറ്റിലൂടെ വിതരണം നടത്തുന്നു മുൻ ബാങ്ക് പ്രസിഡൻ്റ് എംജി ഗോപിനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉദ്ഘാടനം ആദ്യ വില്പന നടത്തി ബാങ്ക് പ്രസിഡൻ്റ് ടി എ ശശി നിർവഹിച്ചു .ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ എംജി ശ്രീകുമാർ, പി പി പൗലോസ് ,കെ പി ശിവൻ വി ഒ പത്രോസ് , കെ യു അലിയാർ , ഷീജ രാജൻ ബാങ്ക് സെക്രട്ടറി എം ബി സിനി എന്നിവർ സംസാരിച്ചു.



