കവി ഗോപി ടി.എൻ ചുള്ളിയുടെ രണ്ടാമത് കവിതാ സമാഹാരം വനകാന്തി പ്രകാശനം ചെയ്യും.
293
കാലടി..കവി ഗോപി ടി എൻ ചുള്ളിയുടെ രണ്ടാമത് കവിതാസമാഹാരം വനകാന്തി ഇന്ന് (1.. -5-24 ബുധൻ)വൈകീട്ട് 5 ന് കാലടി എസ്എൻഡിപി ലൈബ്രറിയിൽ കവി നിഷ നാരായണൻ പ്രകാശനം ചെയ്യും. ലൈബ്രറി വൈസ് പ്രസിഡൻറ് എം വി ജയപ്രകാശിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് കെ സി വത്സല ടീച്ചർ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രവർത്തക പുരസ്കാര ജേതാവ് രാധമുരളീധരൻ പുസ്തകം ഏറ്റുവാങ്ങും. കവി ബാല ആങ്കാരത്ത് പുസ്തക പരിചയം നടത്തും.സാബു കെ വി എസ് , ജോംജി മൂക്കന്നൂർ, രാജു ചുള്ളി, എ സെബാസ്റ്റ്യൻ എന്നിവർ സംസാരിക്കും. മഞ്ഞപ്ര അനേഘ് ബുക്സ് ആണ് പുസ്തകപ്രസാധനം ചെയ്തിട്ടുള്ളത്.



