ബെന്നി ബഹനാൻ്റെ വോട്ട് അങ്കമാലിയിൽ
199
അങ്കമാലി: ചാലക്കുടി പാർലമെന്റ് ലോക്സഭാ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ ഇന്ന്(26.04.24) രാവിലെ എട്ടുമണിക്ക് അങ്കമാലി ബ്ലോക്ക് ഓഫീസിൽ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തും. ശേഷം മണ്ഡലത്തിലെ വിവിധ പോളിംഗ് ബൂത്തുകളിൽ സ്ഥാനാർഥി സന്ദർശനം നടത്തും. മൗന പ്രചാരണ ദിവസമായ ഇന്നലെ സ്ഥാനാർത്ഥി വ്യക്തിപരമായ രീതിയിൽ വോട്ട് അഭ്യർത്ഥന നടത്തി. കഴിഞ്ഞ ഒരു മാസക്കാലം പ്രചാരണ രംഗത്ത് യുഡിഎഫിന്റെ ആധിപത്യം സമ്പൂർണ്ണമാക്കിയ സഹപ്രവർത്തകർക്ക് സ്ഥാനാർത്ഥി നന്ദി അറിയിച്ചു.



