കുടിവെള്ളം 6 മാസമായി പാഴാകുന്നു അധികൃതർ മൗന വ്രതത്തിൽ
111
*അങ്കമാലി : ജോസ് പുരം കപ്പേള ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നുണ്ട്. ആറ് മാസത്തിലധികമായി ഈ ദുസ്ഥിതി ഇവിടെ തുടരുന്നു. ഇതുവരേയും ബന്ധപ്പെട്ടവർ ഇതു അറിഞ്ഞമട്ടില്ല. സമീപ വാസികളുടെ വീടുകളിൽ കുടിവെള്ളം ഇല്ലാത്തപ്പോഴും ഇവിടെ ഇങ്ങനെ ശുദ്ധജലം പാഴായി പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രശ്ന പരിഹാരത്തിന് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ സത്വര നടപടി തദ്ദേശവാസികൾ പ്രതീക്ഷിക്കുന്നു.*
*ഈ വിഷയത്തിൽ ബന്തപ്പെട്ടവർ ഇനിയെങ്കിലും മൗന വൃതം ഉപേക്ഷിക്കണം*.



