ആഗമാനന്ദ സ്വാമികളുടെ 94-ാം സമാധിദിനം ആചരിച്ചു.

കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം മുൻ പ്രസിഡന്റും നവോത്ഥാനനായകനുമായ ആഗമാനന്ദ സ്വാമികളുടെ 94-ാം സമാധി ദിനം കാലടി എസ് എൻ ഡി പി ലൈബ്രറിയിലെ പ്രതി വാര സാംസ്കാരിക കൂട്ടായ്മയായ ബുധസംഗമത്തിൽ ആചരിച്ചു. പ്രഭാഷകനും ഗ്രന്ഥകാരനുമായ ഡോ.രാജീവ് ഇരിങ്ങാലക്കുട, ആഗമാനന്ദസ്വാമികൾ ഒരപൂർവ്വ ജീവിതമാതൃക എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. കാലടി ആഗമാനന്ദ സ്മാരക സമിതി സെക്രട്ടറി കെ എൻ ചന്ദ്രപ്രകാശ് അധ്യക്ഷത വഹിച്ചു. എസ്.സുരേഷ്ബാബു, സുദർശനൻ വേട്ടുംതറ, എം എ വേലായുധൻ, രാധ മുരളീധരൻ, എൻ പി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.


Comment As:

Comment (0)