ത്രിദിന കഥാ ശിബിരം ശ്രീരാമ കൃഷ്ണ അദ്വൈതാശ്രമം.

 

       കാലടി:   വിനോദവും വിജ്ഞാനവും ഇഴ ചേർത്തുകൊണ്ട് ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം കാലടിയിൽ  ത്രിദിന കഥാശിബിരത്തിന്  തുടക്കമായി. ഏപ്രിൽ 8,9,10 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4.30 വരെയാണ് ക്ലാസ്സുകൾ സംഘടിപ്പിച്ചിരിക്കുന്നത്. പഞ്ചതന്ത്രം കഥകളിലൂടെ കുട്ടികളിലേക്ക് മൂല്യങ്ങൾ പകർന്നു നൽകാൻ ലക്ഷ്യമാക്കി കൊണ്ടുള്ള കഥാശിബിരത്തിന്റെ ഉദ്ഘാടനം ആശ്രമം ഓഡിറ്റോറിയത്തിൽ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം അധ്യക്ഷൻ ശ്രീമദ് സ്വാമി ശ്രീ വിദ്യാനന്ദജി മഹാരാജ് നിർവഹിച്ചു. ശ്രീ കെ സി മോഹനൻ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം കുട്ടികൾക്ക് വേണ്ടി പഞ്ചതന്ത്രം കഥകൾ രസകരമായി അവതരിപ്പിച്ചു.


Comment As:

Comment (0)